kannur local

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി കുട്ടി മരിച്ച സംഭവം മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിക്കും

കണ്ണൂര്‍: തോട്ടട ആശ്രയ സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥി ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചതുമായി ബന്ധപ്പെട്ട് മാതാവ് നല്‍കിയ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്റെ ചീഫ് ഇന്‍വെസ്റ്റിഗേറ്ററുടെ അന്വേഷണത്തിന് കമ്മീഷന്‍ ഉത്തരവിട്ടു. സ്വകാര്യബസ്സുകളിലെ അനധികൃത ചവിട്ടുപടികള്‍ നീക്കം ചെയ്യണമെന്ന ഹരജിയില്‍ ആര്‍ടിഒയുടെ വിശദീകരണം തേടും. ഉല്‍സവപ്പറമ്പുകളില്‍ നിയന്ത്രണമില്ലാതെ യന്ത്ര ഊഞ്ഞാല്‍ വയ്ക്കുന്നതു സംബന്ധിച്ച് വളപട്ടണം സ്വദേശി നല്‍കിയ പരാതിയില്‍ കാസര്‍കോട് ജില്ലാ കലക്ടറില്‍നിന്നും പോലിസ് മേധാവിയില്‍നിന്നും വിശദീകരണം തേടും.
കാഞ്ഞങ്ങാട് ബേക്കല്‍ എക്‌സ്‌പോയില്‍ ഫാത്തിമയെന്ന സ്ത്രീ മരണപ്പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു പരാതി. പയ്യാമ്പലത്തു നടന്ന കണ്ണൂര്‍ മഹോല്‍സവത്തില്‍ പുല്‍ക്കൂട് നിര്‍മാണ മത്സരത്തില്‍ ഒന്നാംസ്ഥാനം ലഭിച്ചിട്ടും സമ്മാനത്തുക നല്‍കിയില്ലെന്ന പരാതിയില്‍ കലക്ടറോടും ഡിടിപിസി സെക്രട്ടറിയോടും റിപോര്‍ട്ട് ആവശ്യപ്പെട്ടു.
കൂത്തുപറമ്പ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിനു സമീപത്തെ കിണറുകള്‍ മലിനമാകുന്നുവെന്ന പരാതിയില്‍ നഗരസഭാ സെക്രട്ടറിയോടും ഡിഎംഒയോടും റിപോര്‍ട്ട് തേടി. ആദിവാസികളെ പീഡിപ്പിച്ചെന്ന കള്ളപ്പരാതി നല്‍കി കേസില്‍ കുടുക്കിയതുമൂലം മകന്‍ ജീവനൊടുക്കിയെന്നന അമ്മയുടെ പരാതിയില്‍ ഇരിട്ടി ഡിവൈഎസ്പിയോട് വിശദീകരണം തേടി. മനുഷ്യാവകാശ കമ്മീഷനംഗം കെ മോഹന്‍ കുമാര്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങ്ങില്‍ 59 പരാതികള്‍ പരിഗണിച്ചു.
Next Story

RELATED STORIES

Share it