Kottayam Local

ഭക്തരുടെ തൃപ്തിയും ക്ഷേത്ര ശുദ്ധിയും ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യം: പ്രയാര്‍ ഗോപാലകൃഷ്ണന്‍

ശബരിമല: ഭക്തര്‍ക്ക് തൃപ്തിയും ക്ഷേത്രങ്ങളില്‍ ശുദ്ധിയും എന്നതാണ് ലക്ഷ്യമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ശബരിമലയില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം. അന്നദാനം സംബന്ധിച്ച് നടത്തിയ നടപടിക്രമങ്ങള്‍ ആശ്വാസകരമായി. പമ്പയില്‍ തുണി ഉപേക്ഷിക്കുന്നത് തടയാന്‍ നടപടി വിപുലമാക്കിയെന്നും അദ്ദേഹം അറിയിച്ചു.

ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ 800 പേര്‍ ദിവസേന ഏര്‍പ്പെടുന്നുണ്ടെന്നും അടിയന്തര ചികില്‍സാ കേന്ദ്രങ്ങളില്‍ 200 സന്നദ്ധ സേവകരും ഹോട്ട് ലൈന്‍ സംവിധാനവും തയാറാണെന്നും വകുപ്പ്തല ഏകോപനം നടന്നുവരുന്നതായും ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍ പറഞ്ഞു. ആഭ്യന്തര സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ നളിനി നെറ്റോ, ദേവസ്വം കമ്മീഷണര്‍ സി പി രാമരാജ പ്രേമ പ്രസാദ്, സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, ദേവസ്വം ബോര്‍ഡംഗം അജയ് തറയില്‍, ഡിജിപി ടി പി സെന്‍കുമാര്‍, എഡിജിപി കെ പത്മകുമാര്‍, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, കൊല്ലം റൂറല്‍ എന്നിവിടങ്ങളിലെ പോലിസ് മേധാവികള്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it