ബൗളര്‍മാര്‍ മിന്നി; മുംബൈയെ വീഴ്ത്തി ബംഗളൂരു
BY vishnu vis2 May 2018 3:02 AM GMT
X
vishnu vis2 May 2018 3:02 AM GMT
ബംഗളൂരു: വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും നേര്‍ക്കുനേര്‍ വന്ന മല്‍സരത്തില്‍ വിജയം കോഹ്‌ലിക്കൊപ്പം. മുംബൈ ഇന്ത്യന്‍സിനെ 14 റണ്‍സിനാണ് ബംഗളൂരു പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈയ്ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. തകര്‍പ്പന്‍ ബൗളിങ് പ്രകടനം കാഴ്ചവച്ച ബംഗളൂരു ബൗളര്‍മാരാണ് മുംബൈക്ക് ജയം നിഷേധിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗളൂരുവിന് വേണ്ടി ഓപണര്‍ മനാന്‍ വോറ (31 പന്തില്‍ 45) ടോപ് സ്‌കോററായി. ബ്രണ്ടന്‍ മക്കല്ലം (25 പന്തില്‍ 37), വിരാട് കോഹ്‌ലി (26 പന്തില്‍ 32), കോളിന്‍ ഡി ഗ്രാന്റ്‌ഹോം (10 പന്തില്‍ 23) എന്നിവരും ബംഗളൂരുവിന് വേണ്ടി തിളങ്ങി. മുംബൈക്ക് വേണ്ടി ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മിച്ചല്‍ മഗ്ലെങന്‍, ജസ്പ്രീത് ബൂംറ, മാര്‍ക്കണ്ഡെ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.
മറുപടിക്കിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് തുടക്കം മുതല്‍ കാലിടറി. ഇഷാന്‍ കിഷന്‍ (0) നേരിട്ട് ആദ്യ പന്തില്‍ത്തന്നെ പുറത്തായി. മധ്യനിരയില്‍ ഹര്‍ദിക് പാണ്ഡ്യ (42 പന്തില്‍ 50) അര്‍ധ സെഞ്ച്വറിയോടെ പൊരുതി നോക്കിയെങ്കിലും മുംബൈയെ വിജയത്തിലെത്തിക്കാനായില്ല. ജെപി ഡുമിനി (23), ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ മുംബൈയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ബംഗളൂരുവിന് വേണ്ടി ടിം സൗത്തി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എ്ന്നിവര്‍ രണ്ട് വിക്കറ്റ് വീതം പങ്കിട്ടു.
ജയത്തോടെ ആറ് പോയിന്റുമായി ബംഗളൂരു അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ തോല്‍വിയോടെ നാല് പോയിന്റുള്ള മുംബൈ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT