ബ്ലോഗറുടെ കൊലപാതകം: ഉത്തരവാദിത്തം അന്‍സാര്‍ അല്‍ ഇസ്‌ലാം ഏറ്റെടുത്തു

ധക്ക: ധക്കയില്‍ നിയമവിദ്യാര്‍ഥിയും ബ്ലോഗറുമായ നസീമുദ്ദീന്‍ സമദിനെ(28) കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം നിരോധിത സംഘടന അന്‍സാര്‍ അല്‍ ഇസ്‌ലാം ഏറ്റെടുത്തു. മോട്ടോര്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘമായിരുന്നു ബുധനാഴ്ച കൊലപാതകം നടത്തിയത്.
യുക്തിവാദ, മതേതര കാഴ്ചപ്പാടുകള്‍ വച്ചുപുലര്‍ത്തുന്ന ബ്ലോഗര്‍മാര്‍ക്കും ചിന്തകര്‍ക്കുമെതിരേ രാജ്യത്തു നടന്ന ആക്രമണങ്ങളുടെ ഭാഗമാണിതെന്ന് ബംഗ്ലാദേശി പോലിസ് അറിയിച്ചു. അല്‍ഖാഇദയുടെ ബംഗ്ലാദേശിലെ ഉപവിഭാഗമാണ് അന്‍സാര്‍ അല്‍ ഇസ്‌ലാമെന്ന് പോലീസ് പറഞ്ഞു. സമദ് ദൈവത്തെയും പ്രവാചകനെയും ഇസ്‌ലാമിനെയും അപമാനിച്ചതിനുള്ള പ്രതികാരമാണ് കൊലപാതകമെന്നു സംഘടന വ്യക്തമാക്കിയതായും പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it