ബ്ലൂസ്റ്റാര്‍ ഓപറേഷന്‍ വാര്‍ഷികം: പഞ്ചാബില്‍ കനത്ത സുരക്ഷാസന്നാഹം

ചണ്ഡീഗഡ്: സുവര്‍ണ ക്ഷേത്രത്തിലെ സൈനിക നടപടിയായ ബ്ലൂസ്റ്റാര്‍ ഓപറേഷന്റെ വാര്‍ഷികം ഇന്ന് ആചരിക്കാനിരിക്കെ അമൃത്‌സറിലും പഞ്ചാബിന്റെ ഇതര ഭാഗങ്ങളിലും വന്‍ സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തി. വാര്‍ഷികം സമാധാന പരമായി ആചരിക്കാന്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ ജനങ്ങളെ ആഹ്വാനം ചെയ്തു. അമൃത്‌സര്‍, ലുധിയാന, ജലന്ധര്‍, പ ട്യാല ജില്ലകളില്‍ മതിയായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഐടിബിപി, സിആര്‍പിഎഫ്, ആര്‍എഎഫ് എന്നിവയടക്കം 15 കമ്പനി അര്‍ധസേനയെ വിന്യസിച്ചു. ക്രമസമാധാനപാലനത്തിന് പോലിസിനെ വേറേയും നിയോഗിച്ചു.
തീവ്ര നിലപാടുകള്‍ പുലര്‍ത്തുന്ന ഒട്ടേറെ പേരെ പോലിസ് പിടികൂടിയിട്ടുണ്ട്. എസ്എഡി(അമൃത്‌സര്‍), ദംഡാമി തക്‌സല്‍ തുടങ്ങിയ സംഘടനകളിലെ നിരവധി പേരെ മുന്‍കരുതലായി കസ്റ്റഡിയിലെടുത്തു. ബ്ലൂസ്റ്റാര്‍ ഓപറേഷന്‍ വാര്‍ഷികാചരണത്തില്‍ സമാധാനം ഉറപ്പാക്കുന്നതിനാണ് ഈനടപടി. ഒട്ടേറെ പ്രവര്‍ത്തകര്‍ അറസ്റ്റ് ഭയന്ന് ഒളിവില്‍ പോയി.
Next Story

RELATED STORIES

Share it