Flash News

ബ്ലൂവെയില്‍ : ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിനികളെ പുറത്താക്കി



ലാഹോര്‍: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ ബ്ലൂവെയില്‍ ഗെയിം കളിച്ച് ഗുരുതരാവസ്ഥയിലെത്തിയ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിനികളെ പുറത്താക്കി. ഝലം ജില്ലയിലെ പിന്ദ് ദദന്‍ ഖാന്‍ സര്‍ക്കാര്‍ കോളജിലെ പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥിനികളെയാണ് പുറത്താക്കിയത്. കൈയില്‍ ബ്ലെയ്ഡുകൊണ്ട് പെണ്‍കുട്ടികള്‍ മുറിവുണ്ടാക്കിയതായി കണ്ടെത്തിയിരുന്നു. മറ്റു കുട്ടികള്‍ ഗെയിമിന്റെ സ്വാധീനത്തില്‍ പെടാതിരിക്കാനാണ് പുറത്താക്കലെന്നു സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഗെയിമിന്റെ 18, 22 ഘട്ടങ്ങളില്‍ പെണ്‍കുട്ടികള്‍ എത്തിയതായും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. റഷ്യയില്‍ ആരംഭിച്ച ബ്ലൂവെയില്‍ ചലഞ്ച് ഗെയിമിനടിമപ്പെട്ട് ലോകത്താകമാനം 130ഓളം കുട്ടികള്‍ മരിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 50 ഘട്ടങ്ങളാണ് ഗെയിമിനുള്ളത്. അവസാന ഘട്ടത്തില്‍ മല്‍സരാര്‍ഥികളോട് ആത്മഹത്യ ചെയ്യാന്‍ ഗെയിം അഡ്മിന്‍ ആവശ്യപ്പെടും. 49 ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ മല്‍സരാര്‍ഥികള്‍ ആത്മഹത്യ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാന്‍ തക്കവിധം പരുവപ്പെടുകയോ അല്ലെങ്കില്‍ ഭീഷണിക്കു വിധേയരായി ആത്മഹത്യക്കു തയ്യാറാവുകയോ ചെയ്യുമെന്നാണ് മനശ്ശാസ്ത്ര വിദഗ്ധരുടെ വിശദീകരണം.
Next Story

RELATED STORIES

Share it