Flash News

ബ്ലാസ്‌റ്റേഴ്‌സ് - ജിറോണ പോരാട്ടം കൊച്ചിയില്‍ നടക്കും; വമ്പന്‍ പോരാട്ടം ജൂലൈ 24 മുതല്‍

ബ്ലാസ്‌റ്റേഴ്‌സ് - ജിറോണ പോരാട്ടം കൊച്ചിയില്‍ നടക്കും; വമ്പന്‍ പോരാട്ടം ജൂലൈ 24 മുതല്‍
X

കൊച്ചി: ഇന്ത്യയിലെ പ്രഥമ രാജ്യാന്തര പ്രീസീസണ്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡിന് കൊച്ചി വേദിയാകും. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, എ-ലീഗിലെ മെല്‍ബണ്‍ സിറ്റി എഫ്‌സി, ലാലിഗയിലെ ജിറോണ  എഫ്‌സി എന്നിവര്‍  ടൂര്‍ണമെന്റില്‍ പോരാട്ടത്തിനുണ്ടാവും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തില്‍ ജൂലൈ 24ന് ആരംഭിക്കുന്ന അഞ്ചു ദിവസത്തെ പോരാട്ടത്തില്‍ ഈ മൂന്നു ടീമുകളുമുണ്ടാവും. രാജ്യാന്തര തലത്തില്‍ ഇന്ത്യയെ പ്രീ-സീസണ്‍ ഫുട്‌ബോള്‍ കേന്ദ്രമായി അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ടൊയോട്ടൊ യാരീസ് ലാലിഗ വേള്‍ഡ് അവതരിപ്പിക്കുന്നത്. മൂന്നു ഭൂഖണ്ഡങ്ങള്‍ ഉള്‍പ്പെട്ട ടൂര്‍ണമെന്റ് തികച്ചും രാജ്യാന്തരമാണ്. ഐഎസ്എല്ലിലെ മികച്ച ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സ് വിദേശ ക്ലബുകളോട് ഏറ്റുമുട്ടികൊണ്ടായിരിക്കും ടൂര്‍ണമെന്റിന് തുടക്കമിടുക. ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമായ എ ലീഗിലെ മൂന്നാം സ്ഥാനത്തോടെയായിരിക്കും വാരണ്‍ ജോയിസിന്റെ ഓസ്‌ട്രേലിയന്‍ ക്ലബായ മെല്‍ബണ്‍ സിറ്റി എഫ്‌സി എത്തുന്നത്. ലാലിഗയിലെ ജിറോണ എഫ്‌സി ഇന്ത്യയിലേക്കുള്ള ആദ്യ വരവില്‍ സ്പാനിഷ് രുചി കൂട്ടിച്ചേര്‍ക്കും. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ച ജീറോണ എഫ്‌സി ലാ ലിഗയില്‍ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ചാണ് ശക്തമായ സാന്നിദ്ധ്യം കുറിച്ചത്. വരുന്ന സീസണിലേക്കുള്ള തയ്യാറെടുപ്പിന് ഏറ്റവും മികച്ച അവസരമാണ് പ്രീസീസണ്‍ ടൂര്‍ണമെന്റില്‍ ലഭിക്കുന്നതെന്നും ഈ ചരിത്ര നിമിഷത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ അതിയായ ആഹ്ലാദമുണ്ടെന്നും ലാലിഗ അംബാസഡറും സ്പാനിഷ് ഫുട്‌ബോള്‍ ഇതിഹാസവുമായ ഫെര്‍ണാന്‍ഡോ മോറിന്റസ് ടൂര്‍ണമെന്റ് ട്രോഫി അനാവരണം ചെയ്തുകൊണ്ട് പറഞ്ഞു. നല്ലൊരു പോരാട്ടമാകട്ടെ ടൂര്‍ണമെന്റെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it