Flash News

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ജീവന്‍മരണ പോരാട്ടം; ഇയാന്‍ ഹ്യൂമിന് പരിക്ക്

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ജീവന്‍മരണ പോരാട്ടം; ഇയാന്‍ ഹ്യൂമിന് പരിക്ക്
X

കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ ഇന്ന് നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എടികെയെ നേരിടും. ആദ്യ നാലില്‍ ഇടം പിടിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് ജയം അനിവാര്യമാണെങ്കിലും പരിക്ക് ടീമിന് തിരിച്ചടി നല്‍കുന്നു. നാല് മഞ്ഞക്കാര്‍ഡ് ലഭിച്ചതിനെത്തുടര്‍ന്ന ക്യാപ്റ്റന്‍ സന്തേശ് ജിങ്കാന്‍ ഇന്ന് കളിക്കില്ല. അതോടൊപ്പം സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിന് പരിക്കേറ്റതും കൊമ്പന്‍മാര്‍ക്ക് തലവേദനയാവുന്നുണ്ട്. ഹ്യൂമിന് ചിലപ്പോള്‍ ഈ സീസണിലെ മുഴുവന്‍ മല്‍സരങ്ഹളും നഷ്ടമായേക്കാന്‍ സാധ്യതയുണ്ട്. ലീഗിന്റെ രണ്ടാം പകുതിയില്‍ മിന്നുന്ന ഫോമിലേക്ക് മടങ്ങിയെത്തിയ ഹ്യൂം സീസണില്‍ 13 മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോള്‍ നേടി. ഡല്‍ഹിക്കെതിരായ എവേ മത്സരത്തില്‍ ഹാട്രിക്കും നേടിയരുന്നു. നിലവിലെ പട്ടികയില്‍ 14 മല്‍സരങ്ങളില്‍ നിന്ന് 20 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് ആറാം സ്ഥാനത്താണ്. 12 പോയിന്റുള്ള എടികെ എട്ടാം സ്ഥാനത്തും.
Next Story

RELATED STORIES

Share it