ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി

പൂനെ: മലയാളി താരം മുഹമ്മദ് റാഫി ഇരട്ട ഗോള്‍ നേടിയിട്ടും കേരള ബ്ലാസ്‌റ്റേഴ്‌സിന് തുടര്‍ച്ചയായ നാലാം തോല്‍വി. പൂനെ സിറ്റി എഫ്‌സിക്കെതിരായ മല്‍സരത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് പൊരുതിക്കളിച്ച കേരളം അടിയറവു പറഞ്ഞത്.
പൂനെയ്ക്കായി കാലു ഉച്ചെ (16ാം മിനിറ്റ്, 23), ടൂങ്കെ സാന്‍ലി (72) എന്നിവര്‍ ഗോളുകള്‍ കണ്ടെത്തിയപ്പോള്‍ മലയാളി താരം മുഹമ്മദ് റാഫിയുടെ (1, 30) വകയായിരുന്നു കേരളത്തിന്റെ മറുപടി ഗോളുകള്‍. വിജയത്തോടെ 12 പോയിന്റുമായി പൂനെ സിറ്റി എഫ്‌സി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. നാലു പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് അവസാന സ്ഥാനത്താണുള്ളത്.
Next Story

RELATED STORIES

Share it