ബ്ലാസ്റ്റേഴ്‌സിന് ആരാധകരുടെ ശിക്ഷ?
BY vishnu vis15 Dec 2017 5:44 PM GMT
X
vishnu vis15 Dec 2017 5:44 PM GMT
കൊച്ചി: ഐഎസ്എല്‍ നാലാം സീസണില്‍ ആദ്യ നാലു മല്‍സരങ്ങളിലും ജയം നേടാനാകാത്ത ബ്ലാസ്റ്റേഴ്‌സിനെ ഇന്നലെ ആരാധകകൂട്ടം കൈവിട്ടു. ഇന്നലെ ഔദ്യോഗിക കണക്കനുസരിച്ചു 33,868 കാണികളാണു ബ്ലാസ്റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റ് യുൈനറ്റഡും തമ്മിലുള്ള പോരാട്ടം വീക്ഷിക്കുവാന്‍ മൈതാനത്ത് എത്തിയത്. എന്നാല്‍, പല സൈഡിലും കസേരകള്‍ ഒഴിഞ്ഞു കിടക്കുന്ന കാഴ്ചയും കാണാമായിരുന്നു. കഴിഞ്ഞ വര്‍ഷം 60,000ത്തില്‍ അധികം കാണികളും ഇത്തവണ ഗ്രൗണ്ടിന്റെ ആകെയുള്ള കപ്പാസിറ്റി ഉള്‍ക്കൊള്ളും വിധവും ആദ്യ മൂന്നു ഹോം മല്‍സരങ്ങളിലും കാണികള്‍ എത്തിയിരുന്നു.
സ്വന്തം സ്റ്റേഡയിത്തില്‍ ആദ്യ മൂന്നു മത്സരങ്ങളും കളിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടും ഒഴുകിയെത്തിയ മഞ്ഞപ്പടയുടെ കാണികള്‍ക്കു ഒരു വിജയം പോലും നല്‍കാന്‍ ടീമിനു സാധിച്ചിരുന്നില്ല. ആദ്യ രണ്ടു മത്സരങ്ങളില്‍ ഒരു ഗോള്‍ പോലും നേടാന്‍ വന്‍ താരങ്ങള്‍ ഏറെയുള്ള ടീമിനു സാധിക്കാത്തത് ആരാധകരുടെ ഇടയില്‍ രോഷമുണ്ടാക്കിയിരുന്നു.
Next Story
RELATED STORIES
കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ കേസ്
18 April 2024 6:50 AM GMTവടകര: തോല്‍വി ഉറപ്പായതോടെ യുഡിഎഫ് മാഫിയയെപ്പോലെ...
16 April 2024 12:51 PM GMTഖസബില്‍ സ്പീഡ് ബോട്ട് അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ രണ്ടു...
14 April 2024 7:06 AM GMTകുടിവെള്ള വിതരണം; തിരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടണം: എസ്ഡിപിഐ
13 April 2024 2:05 PM GMTമാധ്യമപ്രവര്ത്തകന് ബിമല്‍ റോയ് അന്തരിച്ചു
12 April 2024 9:31 AM GMTവെള്ളമുണ്ട മാവോവാദി കേസ്: നാലു പ്രതികള്‍ക്കും തടവ്, രൂപേഷിന് 10 വര്‍ഷം
12 April 2024 9:24 AM GMT