Districts

ബ്ലാസ്റ്റേഴ്‌സിനെതിരേ നടക്കുന്ന മല്‍സരം പ്രധാനപ്പെട്ടതെന്ന് അന്റോണിയോ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിനെതിരേ ഇന്ന് നടക്കുന്ന മല്‍സരം ടീമിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണെന്ന് അത്‌ലറ്റികോ ഡി കൊല്‍ക്കത്ത പരിശീലകന്‍ അന്റോണിയോ ഹബാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മൂന്നു പ്രധാന താരങ്ങളുടെ പരിക്ക് കൊല്‍ക്കത്തയുടെ മുന്നോട്ടുള്ള യാത്രയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍, കേരളവുമായുള്ള മത്സരത്തിനു കളിക്കാര്‍ തയ്യാറെടുത്തു കഴിഞ്ഞു.

കേരളത്തിനും ഈ മല്‍സരം പ്രധാനപ്പെട്ടതാണ്. ദേശീയ സ്‌ക്വാഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കളിക്കാര്‍ക്കു പകരം കൊല്‍ക്കത്ത നിരയില്‍ താരങ്ങളുണ്ടെന്നും ചോദ്യത്തിന് മറുപടിയായി ഹബാസ് പറഞ്ഞു . കഴിഞ്ഞ സീസണിലെ കാര്യങ്ങള്‍ ഇപ്പോള്‍ പ്രസക്തമല്ല. ഫുട്‌ബോള്‍ ഇന്നു നടക്കുന്ന കളിയാണ്. ഇപ്പോഴത്തെ മത്സരമാണ് പ്രധാനം. അതില്‍നിന്നു പരമാവധി പോയിന്റ് നേടുകയാണ് ലക്ഷ്യം.
Next Story

RELATED STORIES

Share it