ബ്ലഡ് ബാങ്ക് രക്തം മറ്റൊന്നിലേക്ക് കൈമാറാന്‍ അനുമതി

ന്യൂഡല്‍ഹി: ഒരു രക്തബാങ്കി ല്‍നിന്നു മറ്റൊന്നിലേക്കു രക്തം കൈമാറുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഇത്തരത്തില്‍ രക്തം കൈമാറ്റംചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങ ള്‍ പുറപ്പെടുവിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ബ്ലഡ് പ്ലാസ്മ കൈമാറ്റം ചെയ്യുന്നതിനുള്ള പുതിയ മാനദണ്ഡങ്ങളും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ദേശീയ രക്ത കൈമാറ്റ സമിതിയുടെ ശുപാര്‍ശകള്‍ പ്രകാരമാണ് പുതിയ നടപടികള്‍. രക്തബാങ്കുകളില്‍ അധികം വരുന്ന പ്ലാസ്മയ്ക്കു സ്ഥിരമായമൂല്യം മന്ത്രാലയം നിശ്ചയിക്കും. നിലവില്‍ വ്യക്തമായ നിയന്ത്രണമില്ലാതെ അധികം വരുന്ന പ്ലാസ്മ രക്തബാങ്കുകള്‍ വില്‍പ്പന നടത്തുകയാണ്. പുതിയ തീരുമാനപ്രകാരം ഒരു ലിറ്റര്‍ പ്ലാസ്മയ്ക്കു 1,600 രൂപയുടെ മൂല്യം മന്ത്രാലയം നിശ്ചയിച്ചു. പണത്തിനു പകരം ഉപഭോഗവസ്തുക്കളായോ ഉപകരണങ്ങളായോ ആണ് ഈ മൂല്യം തിരിച്ചുനല്‍കുക.നിലവില്‍ ബ്ലഡ്ബാങ്കുകള്‍ തമ്മില്‍ രക്തം കൈമാറുന്നത് രാജ്യത്ത് അനുവദനീയമല്ല. പുതിയ തീരുമാനം രക്തത്തിന്റെ ശേഖരം കുറവുള്ള രക്തബാങ്കുകള്‍ക്ക് ഉപകാരപ്രദമാവുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Next Story

RELATED STORIES

Share it