ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കായി ബ്രിട്ടനില്‍ പുതിയ വിഭാഗം

ലണ്ടന്‍: യൂറോപ്യന്‍ യൂനിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പിന്‍മാറ്റം സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തല യൂനിറ്റ് രൂപീകരിക്കുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍. പിന്‍മാറ്റത്തിനാവശ്യമായ ഒരുക്കങ്ങള്‍ നടത്തുന്നതും ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതും സമിതിയുടെ ഉത്തരവാദിത്തമായിരിക്കും.
ഹിതപരിശോധനയിലൂടെ 28 അംഗ ഇയുവില്‍ നിന്നു വിട്ടുപോവാന്‍ ബ്രിട്ടന്‍ തീരുമാനമെടുത്ത ശേഷം കാമറണ്‍ രാജി പ്രഖ്യാപിച്ചിരുന്നു. ഹിതപരിശോധനയ്ക്കു ശേഷം നടന്ന ആദ്യത്തെ കാബിനറ്റ് യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പുതിയ പ്രധാനമന്ത്രിക്കായുള്ള നാമനിര്‍ദേശവും നിര്‍ദേശങ്ങളും നല്‍കുന്നത് സമിതിയായിരിക്കും. എന്നാല്‍, ബ്രിട്ടന്റെ ഇയുവുമായുള്ള ബന്ധത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സമിതിക്ക് അധികാരമുണ്ടാവില്ല.
Next Story

RELATED STORIES

Share it