World

ബ്രെക്‌സിറ്റ്: അയര്‍ലന്‍ഡ് അതിര്‍ത്തി പ്രശ്‌നങ്ങളില്‍ തീരുമാനമായില്ല

ബ്രസല്‍സ്: ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ അവസാന ഘട്ടത്തോടടുക്കുമ്പോഴും അയര്‍ലന്‍ഡ് അതിര്‍ത്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ തീരുമാനത്തിലെത്താന്‍ സാധിച്ചില്ല. ബ്രിട്ടന്റെ പുറത്തുപോക്ക് (ബ്രെക്‌സിറ്റ്) സംബന്ധിച്ച ചര്‍ച്ചകളുടെ പുരോഗതിയില്‍ യൂറോപ്യന്‍ യൂനിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌ക് തൃപ്തി പ്രകടിപ്പിച്ചിരുന്നു. യൂറോപ്യന്‍ യൂനിയന്‍ ഉദ്യോഗസ്ഥരുമായുള്ള ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുടെ കൂടിക്കാഴ്ച തുടരുകയാണ്. പിരിഞ്ഞുപോക്ക് സംബന്ധിച്ച യൂറോപ്യന്‍ യൂനിയന്റെ ഭൂരിപക്ഷം ഉപാധികളും ബ്രിട്ടന്‍ അംഗീകരിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂനിയന് 5000കോടി യൂറോ നഷ്ടപരിഹാരത്തുക നല്‍കുന്നതിനും ബ്രിട്ടന്‍ ധാരണയിലെത്തി. ഐറിഷ് റിപബ്ലിക്കിനും ബ്രിട്ടന്റെ ഭാഗമായ വടക്കന്‍ അയര്‍ലന്‍ഡിനുമിടയിലെ അതിര്‍ത്തി സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്.  യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് സാന്‍ ക്ലോദ് ജങ്കറുടെ സാന്നിധ്യത്തിലായിരുന്നു ബ്രിട്ടിഷ്- ഐറിഷ് നേതാക്കളുടെ ചര്‍ച്ച. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടന്‍ പിന്‍മാറിയാല്‍ അതിര്‍ത്തിവഴിയുള്ള സ്വതന്ത്രമായ നീക്കം ഇല്ലാതാവും. ഇക്കാര്യം പരിഹരിക്കുന്നതിനാണ് ബ്രിട്ടനുമായി കര അതിര്‍ത്തി പങ്കിടുന്ന ഏക രാജ്യമായ ഐറിഷ് റിപബ്ലിക്കുമായുള്ള ചര്‍ച്ചകള്‍.
Next Story

RELATED STORIES

Share it