kozhikode local

ബ്രീഫ് സൈക്കോതെറാപ്പി അന്താരാഷ്ട്ര ശില്‍പശാല

ഫറോക്ക്: ഫാറൂഖ് കോളേജ് സൈക്കോളജി വിഭാഗവും ഇന്റര്‍നാഷനല്‍ ട്രൈനിങ്ങ് കോണ്‍ഫറന്‍സ് ഇന്‍ ബ്രീഫ് സൈക്കോതെറാപ്പിയുടെയും സംയുക്താഭിമുഖ്യത്തില്‍ സൊലൂഷ്യന്‍ ഫോക്കസ്ഡ് ബ്രീഫ് തെറാപ്പിയില്‍ അന്താരാഷ്ട്ര ശില്‍പശാല സംഘടിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ ഭാഗമായാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്.  നെതര്‍ലാന്റിലെ പ്രമുഖ മനശാസ്ത്രഞജന്‍ ഡോ. ആന്‍നോഡ് ഹ്യുബെര്‍ ഉദ്ഘാടനം ചെയ്തു.  ഓസ്‌ട്രേലിയന്‍ മനശാസ്ത്രഞ്ജനായ ഡോ. മൈക്കിള്‍ ഡുറന്റ്, ഫാറൂഖ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഇ പി ഇമ്പിച്ചിക്കോയ, മാനേജര്‍ സി പി കുഞ്ഞിമുഹമ്മദ്, ഡോ. പി പി യുസുഫലി, ഡോ. നിഷ, ജോമോന്‍ ജോയ് സംസാരിച്ചു. അഡ്വാന്‍സ്ഡ് ട്രെയിനിങ്ങ് ഇന്‍ സൊലൂഷ്യന്‍ ഫോക്ക്ഡ്‌സ് ബ്രീഫ് തെറാപ്പി, ഇന്‍ട്രാഡക്ടറി ട്രെയിനിങ്ങ് ഇന്‍ സൊലൂഷ്യന്‍ ഫോക്കസ്ഡ് ബ്രീഫ് തെറാപ്പി തുടങ്ങിയ വിശയങ്ങിളിലാണ് ശില്‍പ്പശാല നടന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 80 പ്രതിനധികള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it