Flash News

ബ്രീട്ടീഷ് രേഖകളില്‍ രാഹുല്‍ ഗാന്ധിയുടെ പൗരത്വം മൂന്നു തരത്തില്‍; സുബ്രഹ്മണ്യ സ്വാമിയുടെ ആരോപണത്തിന് ബലമേറുന്നു

ബ്രീട്ടീഷ് രേഖകളില്‍ രാഹുല്‍ ഗാന്ധിയുടെ പൗരത്വം മൂന്നു തരത്തില്‍; സുബ്രഹ്മണ്യ സ്വാമിയുടെ ആരോപണത്തിന് ബലമേറുന്നു
X
rahul-gandhi

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വവും ഉണ്ടെന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യ സ്വാമിയുടെ വാദത്തിന് ബലമേകുന്നു. രാഹുലുമായി ബന്ധപ്പെട്ട ബ്രിട്ടണിലെ രേഖകളിലാണ്  വ്യത്യസ്ത തരത്തില്‍ പൗരത്വം വ്യക്തമാക്കുന്നത്.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാക്കോപ്‌സ ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടറും സെക്രട്ടറിയുമാണ് രാഹുല്‍ ഗാന്ധി.  കമ്പനിയുടെ വാര്‍ഷിക വരുമാനവുമായി ബന്ധപ്പെട്ടുള്ള രേഖകളില്‍ മൂന്നു തരത്തിലാണ് പൗരത്വം നല്‍കിയിട്ടുള്ളത്.
2003ലാണ് ലണ്ടനില്‍ കമ്പനി രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. 2005 ഒക്ടോബര്‍ 10ന് സമര്‍പ്പിച്ച രേഖകളില്‍ പൗരത്വം ബ്രിട്ടീഷ് എന്നും 2006 ഒക്ടോബര്‍ 31ന്  സമര്‍പ്പിച്ച രേഖകളില്‍ പൗരത്വത്തിന്റെ സ്ഥാനത്ത് ഇന്ത്യന്‍ എന്നുമാണ് കൊടുത്തിരിക്കുന്നത്. 2003ലെ രേഖകളില്‍ ഇന്ത്യന്‍ എന്നാണ് കൊടുത്തിരിക്കുന്നത്.

എന്നാല്‍ മറ്റൊരു കമ്പനിയുടെ രേഖയില്‍ ആദ്യം ബ്രിട്ടീഷ് എന്നും പിന്നീട് അതു വെട്ടി ഇന്ത്യന്‍ എന്നു നല്‍കിയിട്ടുണ്ട്. ഒരു ദേശീയ മാധ്യമം നടത്തിയ അന്വേഷണത്തിലാണ് രേഖകളിലെ വൈരുദ്ധ്യം കണ്ടെത്തിയത്.
കഴിഞ്ഞ ആഴ്ചയാണ് സുബ്രഹ്മണ്യ സ്വാമി  രാഹുല്‍ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന് ആരോപിച്ചത്. കോണ്‍ഗ്രസ് ഈ ആരോപണം നിഷേധിച്ചിരുന്നു.
Next Story

RELATED STORIES

Share it