Flash News

ബ്രിട്ടിഷ് തിരഞ്ഞെടുപ്പ് : സര്‍വേകളില്‍ ലേബര്‍ പാര്‍ട്ടിക്ക് കുതിപ്പ്‌



ലണ്ടന്‍: ബ്രിട്ടനിലെ പൊതുതിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ അഭിപ്രായ വോട്ടെടുപ്പുകളില്‍ മുഖ്യപ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം. ഭരണകക്ഷിയായ ടോറിയുമായുള്ള അന്തരം ഇപ്പോള്‍ ലേബറിനു കേവലം അഞ്ചു ശതമാനം മാത്രമാണ്. ഒടുവില്‍ പുറത്തുവന്ന സര്‍വേ ഫലമനുസരിച്ച് ഇപ്പോള്‍ തിരഞ്ഞെടുപ്പു നടന്നാല്‍ ടോറികള്‍ക്കു കേവലം രണ്ടുസീറ്റിന്റെ ഭൂരിപക്ഷമേ ലഭിക്കൂ. ഒരാഴ്ചയ്ക്കുള്ളിലാണു ലേബര്‍പാര്‍ട്ടി പ്രചാരണരംഗത്തു വന്‍ കുതിപ്പു നടത്തിയത്. തിരഞ്ഞെടുപ്പിന് 13 ദിവസം ബാക്കി നില്‍ക്കെ ജനപ്രിയ വാഗ്ദാനങ്ങളില്‍ ഊന്നിയുള്ള പ്രചാരണത്തിലൂടെ ടോറിയെ മറികടന്ന് അധികാരത്തിലെത്താമെന്നാണു ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്റെയും പ്രതീക്ഷ.
Next Story

RELATED STORIES

Share it