World

ബ്രിട്ടന്‍: നിയമവിരുദ്ധ കുടിയേറ്റക്കാരില്‍ കൂടുതല്‍ ഇന്ത്യക്കാര്‍

ലണ്ടന്‍: ബ്രിട്ടനില്‍ നിയമവിരുദ്ധമായി താമസിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യന്‍ പൗരന്‍മാരാണെന്നും കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഇന്ത്യയിലേക്ക് മടക്കി അയക്കുന്നവരില്‍ 50 ശതമാനം കുറവുവന്നെന്നും ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
വിസാ കാലാവധി കഴിഞ്ഞും ബ്രിട്ടനില്‍ തങ്ങുന്നവരെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകള്‍ ഇന്ത്യ-ബ്രിട്ടന്‍ ഉഭയകക്ഷി ബന്ധത്തെ സാരമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ബ്രിട്ടനില്‍ പഠനത്തിനെത്തുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ വിസാ നടപടികള്‍ ലളിതമാക്കിയിരുന്നു. എന്നാല്‍ ഈ രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കുകയാണ് ചെയ്തത്. ഇന്ത്യയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ മടക്കി അയക്കുന്നതു സംബന്ധിച്ച് ബ്രിട്ടണ്‍ തയ്യാറാക്കിയ കരാറില്‍ ഇന്ത്യ ഒപ്പുവച്ചിരുന്നില്ല. അനധികൃത കുടിയേറ്റ വിഷയത്തില്‍ ഇന്ത്യ സഹകരിക്കാതെ വിദ്യാര്‍ഥികളുടെ വിസാ കാര്യത്തില്‍ തീരുമാനമെടുക്കില്ലെന്നും ബ്രിട്ടന്‍ വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it