ബ്രിട്ടന്‍: തൊഴില്‍ പ്രവേശനത്തില്‍ മുസ്‌ലിം സ്ത്രീകള്‍ക്കെതിരേ വിവേചനം

ലണ്ടന്‍: ബ്രിട്ടനിലെ തൊഴിലുടമകള്‍ മുസ്‌ലിം സ്ത്രീകളെ ജോലിയില്‍ പ്രവേശിപ്പിക്കുന്നതിന് തടസ്സം പ്രകടിപ്പിക്കുന്നതായി പഠനറിപോര്‍ട്ട്. ബ്രിട്ടനില്‍ മുസ്‌ലിം വനിതകളുടെ തൊഴിലില്ലായ്മാ നിരക്ക് 27 ശതമാനം വരെയാണ്. എന്നാല്‍, മറ്റു മതസ്ഥരായ സ്ത്രീകള്‍ക്കിടയില്‍ ഇത് 3.5 ശതമാനം മാത്രമാണ്. രാജ്യത്ത് നിലനില്‍ക്കുന്ന ഇസ്‌ലാം ഭീതിയുടെ പ്രതിഫലനമാണ് ഈ കണക്കുകളെന്ന് ദോഹ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസിലെ ഡോക്ടര്‍ നബീല്‍ ഖത്ത#ാബ്, ലണ്ടന്‍ കിങ്‌സ് കോളജിലെ ഡോക്ടര്‍ ഷെറീന്‍ ഹുസ്സെയ്ന്‍ എന്നിവര്‍ സംയുക്തമായി നടത്തിയ പഠനം വ്യക്തമാക്കുന്നു.
2.5 ലക്ഷത്തോളം സ്ത്രീകള്‍ക്കിടയിലാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാലാണ് മുസ്‌ലിം സ്ത്രീകള്‍ക്കിടയില്‍ തൊഴിലില്ലായ്മാ നിരക്കുകള്‍ കൂടുതലെന്ന പ്രചാരണത്തില്‍ വാസ്തവമില്ലെന്നും റിപോര്‍ട്ട് പറയുന്നു.
രാജ്യത്ത് മുസ്‌ലിംകളും മറ്റു മതസ്ഥരും തമ്മില്‍ വിദ്യാഭ്യാസ യോഗ്യതയുടെ കാര്യത്തില്‍ അന്തരമൊന്നുമില്ല. ഒരേ വിദ്യാഭ്യാസ യോഗ്യതയുള്ളവരില്‍ മറ്റു മതസ്ഥരെയും മുസ്‌ലിം പുരുഷന്‍മാരെയും അപേക്ഷിച്ച് മുസ്‌ലിം സ്ത്രീകള്‍ക്ക് തൊഴില്‍ പ്രവേശനത്തില്‍ കുറഞ്ഞ പരിഗണനയാണ് ലഭിക്കുന്നത്. ഹിജാബ് പോലുള്ള മതം വ്യക്തമാക്കുന്ന വസ്ത്രങ്ങളുടെ പേരിലും വിവേചനം തുടരുന്നുണ്ട്. ഹിജാബ് ധരിച്ചവരെ വലിയൊരു വിഭാഗം തൊഴിലുടമകള്‍ ഒഴിവാക്കുന്നു. ഇത്തരം ഉദ്യോഗാര്‍ഥികളോട് മുന്‍വിധി വച്ചു പുലര്‍ത്തുന്ന രീതി തൊഴിലുടമകള്‍ സ്വീകരിക്കുന്നതായും റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it