World

ബ്രിട്ടന്‍ ജെറെമി ഹണ്ട് വിദേശകാര്യ സെക്രട്ടറി

ലണ്ടന്‍: ബ്രിട്ടനില്‍ ബോറിസ് ജോണ്‍സണ്‍ രാജിവച്ച ഒഴിവിലേക്ക് ജെറെമി ഹണ്ടിനെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു. നേരത്തേ ആരോഗ്യ സെക്രട്ടറി ചുമതല വഹിക്കുകയായിരുന്നു ഹണ്ട്്.
ബ്രെക്‌സിറ്റ് നയത്തില്‍ വിയോജിച്ച് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സണും ബ്രെക്‌സിറ്റ് മന്ത്രി ഡേവിഡ് ഡേവിസും രാജിവച്ചിരുന്നു. തുടര്‍ന്ന്, പ്രധാനമന്ത്രി തെരേസ മേയ് കാബിറ്റ് യോഗം വിളിച്ചുചേര്‍ക്കുകയും പുതിയ വിദേശകാര്യ സെക്രട്ടറിയെ തീരുമാനിക്കുകയുമായിരുന്നു. വളരെ തിരക്കുപിടിച്ച ആഴ്ചയാണ് താന്‍ മുന്‍കൂട്ടി കാണുന്നതെന്നു മേയ് കാബിനറ്റ് യോഗത്തിനു ശേഷം ട്വീറ്റ് ചെയ്തു. ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ യൂനിയന്‍ ബന്ധം തുടരുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി തെരേസ മേയ് മുന്നോട്ടുവച്ച ധാരണയില്‍ വിയോജിച്ചാണ് ഇരുവരും രാജിവച്ചത്. 2019 മാര്‍ച്ച് 29ഓടെ യൂറോപ്യന്‍ യൂനിയനില്‍ നിന്നു പുറത്തുപോവാനാണ്  ബ്രിട്ടന്റെ തീരുമാനം. ബ്രെ—ക്‌സിറ്റ് നടപടികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയ രണ്ടു മന്ത്രിമാരുടെ രാജി ബ്രിട്ടനെ രാഷ്ട്രീയ പ്രതിസന്ധിയിലേക്കു നയിക്കുമെന്നാണു വിലയിരുത്തല്‍.
Next Story

RELATED STORIES

Share it