ബ്രിട്ടനില്‍ ലേബര്‍ എംപിക്ക് ഭീഷണി

ലണ്ടന്‍: ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി എംപിക്കു ഭീഷണി സന്ദേശം. മുന്‍ കാബിനറ്റ് മന്ത്രി കൂടിയായ ഐവറ്റ് കൂപ്പറിനാണ് ട്വിറ്റര്‍ സന്ദേശത്തിലൂടെ ഭീഷണി ലഭിച്ചത്. കൂപ്പര്‍ യൂറോപ്യന്‍ യൂനിയന്‍ അനുകൂല പ്രചാരണം അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ മക്കളുടെയും കൊച്ചുമക്കളുടെയും ജീവന്‍ അപായപ്പെടുത്തുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു. ചൊവ്വാഴ്ചയാണ് സന്ദേശം ലഭിച്ചതെന്നും ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണമെന്ന തന്റെ നിലപാടിനെത്തുടര്‍ന്നാണ് ഭീഷണിയെന്നും കൂപ്പര്‍ അറിയിച്ചു. സന്ദേശമയച്ച ട്വിറ്റര്‍ അക്കൗണ്ട് ഇപ്പോള്‍ നീക്കം ചെയ്യപ്പെട്ടതായി പോലിസ് അറിയിച്ചു.
ലേബര്‍ പാര്‍ട്ടി എംപി ജോ കോക്‌സ് ഒരാഴ്ച മുമ്പ് ബ്രിട്ടനിലെ ലീഡ്‌സിനു സമീപം വധിക്കപ്പെട്ടിരുന്നു.
ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണമെന്ന നിലപാടു സ്വീകരിച്ചിരുന്ന ജോ കോക്‌സിന്റെ കൊലപാതകത്തിനു ബ്രെക്‌സിറ്റുമായി ബന്ധമുണ്ടെന്ന രീതിയില്‍ സംശയങ്ങളുയരുന്നതിനിടെയാണ് മറ്റൊരു ലേബര്‍ എംപിക്ക് ഭീഷണി സന്ദേശം ലഭിക്കുന്നത്.
Next Story

RELATED STORIES

Share it