World

ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍

ലണ്ടന്‍: ഇന്ത്യന്‍ വംശജയായ ഫാര്‍മസിസ്റ്റ് ബ്രിട്ടനില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിനെതിരേ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ജസീക്ക പട്ടേല്‍ എന്ന യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇന്നലെയാണ് ജസീക്കയുടെ ഭര്‍ത്താവ് മിതേഷ് പട്ടേലിനെതിരേ ടീസൈഡ് മജിസ്‌ട്രേറ്റ് കോടതി കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. ഫാര്‍മസിസ്റ്റായ ജസീക്ക മിഡില്‍സ്ബറോയിലെ ലിന്‍തോര്‍പ്പില്‍ ഭര്‍ത്താവിനൊപ്പം മെഡിക്കല്‍ സ്‌റ്റോര്‍ നടത്തിവരുകയായിരുന്നു. മരണകാരണവും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ഉള്‍പ്പെടെയുള്ള വിവരങ്ങളും അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.
Next Story

RELATED STORIES

Share it