Flash News

ബ്രിട്ടനിലെ ഇടക്കാല തിരഞ്ഞെടുപ്പിന് പാര്‍ലമെന്റിന്റെ അംഗീകാരം



ലണ്ടന്‍: ഇടക്കാല തിരഞ്ഞെടുപ്പു നടത്താനുള്ള പ്രധാനമന്ത്രി തെരേസാ മേയുടെ നീക്കത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കിയതോടെ ബ്രിട്ടനിലെ പൊതുതിരഞ്ഞെടുപ്പ് ജൂണ്‍ എട്ടിനു നടക്കും. പ്രജാ സഭയില്‍ 13നെതിരേ 522 പേരാണ് പ്രധാനമന്ത്രിയുടെ നീക്കത്തെ പിന്തുണച്ചത്. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും ലിബ് ഡെംസും പിന്തുണച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷമുളള പാര്‍ലമെന്റിന് ഇനിയും മൂന്നു വര്‍ഷ കാലാവധി അവശേഷിക്കെ കഴിഞ്ഞ ദിവസമാണ് അപ്രതീക്ഷിത പ്രഖ്യാപനത്തിലൂടെ തെരേസാ മേയ് ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പുതിയ ജനവിധി ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്ക് തന്റെ കരങ്ങള്‍ക്ക് ശക്തിപകരുമെന്നും ഭാവിക്ക് മുതല്‍ക്കൂട്ടാവുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. തിരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്ത ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിന്‍ നിരവധി പ്രശ്‌നങ്ങളില്‍ പ്രധാനമന്ത്രി വാഗ്ദാനങ്ങള്‍ ലംഘിച്ചതായി കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it