Flash News

ബ്രിട്ടനിലെ അവയവദാന നിയമം പരിഷ്‌കരിക്കും



ലണ്ടന്‍: ബ്രിട്ടനിലെ അവയവദാന നിയമം പരിഷ്‌കരിക്കും. മുന്‍കൂട്ടി എതിര്‍പ്പ് പ്രഖ്യാപിക്കാത്ത വ്യക്തികളുടെ അവയവങ്ങള്‍ മരണശേഷം ദാനംചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന തരത്തിലാണു നിയമം ഭേദഗതി ചെയ്യുക. നിലവില്‍ അവയവദാനത്തിനു സമ്മതപത്രം ഒപ്പുവച്ചവരുടെ അവയവങ്ങള്‍ മാത്രമാണു മരണശേഷം കൈമാറാന്‍ അനുമതിയുള്ളത്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വാര്‍ഷികസമ്മേളനത്തില്‍ പ്രധാനമന്ത്രി തെരേസ മെയാണ് പുതിയ നിയമനിര്‍മാണം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ഒരാള്‍ മരിച്ചാല്‍ പിന്നീടും പ്രവര്‍ത്തനക്ഷമമായ എല്ലാ അവയവങ്ങളും സര്‍ക്കാര്‍ എടുക്കും. സമ്മതമല്ലാത്തവര്‍ അക്കാര്യം മുന്‍കൂട്ടി നാഷനല്‍ ഹെല്‍ത്ത് സര്‍വീസിനെ (എന്‍എച്ച്എസ്) രേഖാമൂലം അറിയിച്ചിരിക്കണം. ഓപ്റ്റ് ഔട്ട് ഓര്‍ഗന്‍ ഡോണര്‍ സിസ്റ്റം എന്നാണു പുതിയ സമ്പ്രദായം അറിയപ്പെടുക. ഇതനുസരിച്ച് ഒരാള്‍ മരിക്കുമ്പോള്‍ അയാള്‍ സ്വമേധയാ അവയവ ദാതാവായി മാറും.
Next Story

RELATED STORIES

Share it