World

ബ്രിക്‌സ് ബാങ്ക് പ്രവര്‍ത്തനം തുടങ്ങി

ബ്രിക്‌സ് ബാങ്ക് പ്രവര്‍ത്തനം തുടങ്ങി
X


bricsഷാങ്ഹായ്: ബ്രിക്‌സ് രാജ്യങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് ബ്രിക്‌സ് രൂപീകരിച്ച ബ്രിക്‌സ് ബാങ്ക് പ്രവര്‍ത്തനം തുടങ്ങി.ഷാങ്ഹായ് ആസ്ഥാനമായ ബാങ്കിന്റെ ഉദ്ഘാടന ചടങ്ങില്‍ ചൈനീസ് ധനമന്ത്രി ലു ജിവെയ്,ഷാങ്ഹായ് മേയര്‍ യാങ് സിയോങ്,ബാങ്ക് പ്രസിഡന്റ് കെ.വി കാമത്ത് എന്നിവര്‍ പങ്കെടുത്തു. ബ്രസീല്‍,ചൈന,ഇന്ത്യ,ദക്ഷിണാഫ്രിക്ക,റഷ്യ എന്നീ രാജ്യങ്ങളുടെ പങ്കാളിത്തമുള്ള ബാങ്കിന്റെ പ്രഥമ മൂലധനം ആയിരം കോടി ഡോളറാണ്. ഇതില്‍ ഇന്ത്യയും ബ്രസീലും റഷ്യയും 1800 കോടി ഡോളര്‍ നിക്ഷേപിക്കും. 4100 കോടി ഡോളറാണ് ചൈനയുടെ നിക്ഷേപം.ബ്രിക്‌സ് ഉച്ചകോടിയില്‍ ബാങ്കിന്റെ ആസ്ഥാനം ഇ്ന്ത്യയില്‍ കൊണ്ടുവരുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും പരാജയമായിരുന്നു ഫലം.
Next Story

RELATED STORIES

Share it