Cricket

ബ്രാവോ മാജിക്കില്‍ ചെന്നൈ

ബ്രാവോ മാജിക്കില്‍ ചെന്നൈ
X


മുംബൈ:ചെന്നൈ സൂപ്പര്‍ കിങ്‌സ് തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ ചങ്കൂറ്റത്തോടെ ഡ്വെയ്ന്‍ ബ്രാവോ മുന്നില്‍ നിന്ന് പൊരുതി ഐപിഎല്‍ 11ാം സീസണില്‍ തിരിച്ചെത്തിയ ടീമിന് വിജയം സമ്മാനിച്ചു. ആദ്യം ബാറ്റ്‌ചെയ്ത മുംബൈ ക്രുണാല്‍ പാണ്ഡ്യയുടെയും(22 പന്തില്‍ 41*) സൂര്യകുമാര്‍ യാദവിന്റെയും(29 പന്തില്‍ 43) ഇഷന്‍ കിഷന്റെയും(29 പന്തില്‍ 41) തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ നാല് വിക്കറ്റിന് 165 റണ്‍സില്‍ പോരാട്ടം അവസാനിച്ചപ്പോള്‍ മറുപടിയില്‍ അവസാന ഓവര്‍ വരെ നാടകീയത നിറഞ്ഞു നിന്ന മല്‍സരത്തില്‍ ഒരു പന്തും ഒരു വിക്കറ്റും ശേഷിക്കേ ചെന്നൈ വിജയതീരമണിയുകയായിരുന്നു.
30 പന്തില്‍ ഏഴു സിക്‌സറും മൂന്നു ബൗണ്ടറിയുമായി തകര്‍ത്തടിച്ച ബ്രാവോയുടെ ഇന്നിങ്‌സാണ് കളി ചെന്നൈയുടെ വരുതിയിലാക്കിയത്്.  പരിക്കിനെ വകവയ്ക്കാതെ അവസാന വിക്കറ്റില്‍ ക്രീസിലെത്തിയ കേദാര്‍ ജാദവും (24) തന്റെ റോള്‍ ഭംഗിയാക്കി. ഭേദപ്പെട്ട തുടക്കത്തിന് ശേഷം ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയ ചെന്നൈയ്ക്ക് വേണ്ടി ബ്രാവോ ഉജ്ജ്വല ഫോമില്‍ കളിച്ചതോടെ ബ്രാവോ ജയം സമ്മാനിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ 19ാം ഓവറില്‍ മൂന്നു സിക്‌സറടക്കം 20 റണ്‍സടിച്ചെടുത്ത ബ്രാവോ അവസാന പന്തില്‍ ഔട്ടായതോടെ മുംബൈ കളി സ്വന്തമാക്കുമെന്ന് തോന്നിച്ചെങ്കിലും കളി വീണ്ടും ചൂടുപിടിച്ചു. അവസാന ഓവറില്‍ ക്രീസില്‍ നിലമുറപ്പിച്ച ജാദവ് നാലും അഞ്ചും പന്ത് സിക്‌സറും ഫോറും പറത്തി  ചെന്നൈയ്ക്ക് ജയം സമ്മാനിച്ചു. ചെന്നൈക്ക് വേണ്ടി അംപട്ടി റായിഡുവും(22) ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചു. മുംബൈ നിരയില്‍ ഹര്‍ദിക് പാണ്ഡ്യയും അരങ്ങേറ്റക്കാരന്‍ മയാങ്ക് മാര്‍ഖണ്ഡെയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
Next Story

RELATED STORIES

Share it