Flash News

ബ്രാന്‍ഡ് മൂല്യം : വിരാട് കോഹ്‌ലി മെസ്സിക്കും മുകളില്‍



മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലിയുടെ ബ്രാന്‍ഡ് മൂല്യം ഉയര്‍ന്നതായി ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ട പട്ടിക. ബ്രാന്റ് എന്ന നിലയിലുള്ള താരത്തിന്റെ മൂല്യം ലയണല്‍ മെസ്സിയെ പോലും മറികടന്നിട്ടുണ്ട്. ഏറ്റവും താരമൂല്യമുള്ള ക്രിക്കറ്റ് താരമായി നേരത്തെ തന്നെ വിരാട് കോഹ്‌ലി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ബ്രാന്‍ഡ് മൂല്യത്തിന്റെ പട്ടികയില്‍ കോഹ്‌ലി ഏഴാം സ്ഥാനത്താണ്. റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നാലാം സ്ഥാനത്തെത്തിയ പട്ടികയില്‍ ഒന്നാമതുള്ളത് ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡററാണ്. പിന്നിലായി ലീബ്രോണ്‍ ജെയിംസ്, സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ട് എന്നിവരുമുണ്ട്. പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ലയണല്‍ മെസ്സിയുടെ സ്ഥാനം.
Next Story

RELATED STORIES

Share it