Kottayam Local

ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യ ബി.ജെ.പി. സ്ഥാനാര്‍ഥി; സെക്രട്ടറിയെയും ഭാര്യയെയും സി.പി.എം. പുറത്താക്കി

എരുമേലി:  സി.പി.എം. അവഗണിച്ചപ്പോള്‍ ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യയെ ബി.ജെ.പിക്കാര്‍ സ്ഥാനാര്‍ഥിയാക്കി. വിവരമറിഞ്ഞതോടെ ബ്രാഞ്ച് സെക്രട്ടറിയേയും ഭാര്യയേയും സി.പി.എം അടിയന്തര കമ്മിറ്റി ചേര്‍ന്ന് പുറത്താക്കി. ഈ കമ്മിറ്റി കഴിഞ്ഞ് നേതാക്കള്‍ റോഡിലേക്കിറങ്ങുമ്പോ ള്‍ ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യയുടെ ഫഌക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തി ബി.ജെ.പി. പ്രവര്‍ത്തകര്‍ രംഗത്തു വന്നു. കഴിഞ്ഞദിവസം ശ്രീനിപുരത്തായിരുന്നു നാടകീയ രംഗം. 15 വര്‍ഷത്തോളമായി വാര്‍ഡിലെ നെടുംകാവ് വയല്‍ ബ്രാഞ്ചിന്റെ സെക്രട്ടറിയാണ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സജി ചാലുങ്കല്‍. ഇത്തവണ വാര്‍ഡ് പട്ടികജാതി വനിതാ സംവരണമായതോടെ സജിയുടെ ഭാര്യ നിഷയെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാക്കുമെന്നായിരുന്നു പ്രതീക്ഷ.

എന്നാല്‍ നേതൃത്വം പരിഗണിച്ചത് മറ്റൊരാളെയാണ്. ബി.ജെ.പി. രണ്ടാംസ്ഥാനത്ത് വരെ വോട്ട് നേടിയ ഈ വാര്‍ഡില്‍ പറ്റിയ സ്ഥാനാര്‍ഥിയെ കിട്ടാതെ വലയുകയായിരുന്നു ബി.ജെ.പി. ഇതോടെ ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യ ബി. ജെ.പി. സ്ഥാനാര്‍ഥിയുമായി. സി.പി.എമ്മിന് കിട്ടുന്ന രണ്ടാമത്തെ ഷോക്കാണിത്.  തൊട്ടടുത്ത പൊരിയന്‍മല പട്ടികവര്‍ഗ വാര്‍ഡില്‍ സി.പി.എം. അംഗമായ പഞ്ചായത്ത് അംഗ സതീശ് പമ്പാവാലി  ബി.ജെ.പി. പിന്തുണയുള്ള സ്ഥാനാര്‍ഥിയായി എത്തിയത് സി.പി.എമ്മിനെ ഞെട്ടിച്ചിരുന്നു.
Next Story

RELATED STORIES

Share it