kannur local

ബ്രാഞ്ച് സമ്മേളനവും കലാ-കായിക മല്‍സരങ്ങളും

കമ്പില്‍: എസ്ഡിപിഐ കമ്പില്‍ ബ്രാഞ്ച് സമ്മേളനം വിവിധ പരിപാടികളോടെ നടത്തി. പ്രസിഡന്റ് ടി മുസമ്മില്‍ പതാകയുയര്‍ത്തി. പഞ്ചഗുസ്തി മല്‍സരത്തില്‍ ദേശീയ ടീം അംഗം ഫൈസല്‍ പൊയ്ത്തുംകടവ് ഒന്നാം സ്ഥാനവും ജില്ലാ ചാംപ്യന്‍ ഷമീര്‍ രണ്ടാംസ്ഥാനവും നേടി. ജേതാവിന് ബ്രാഞ്ച് പ്രസിഡന്റ് ടി മുസമ്മില്‍ കാഷ് പ്രൈസും പോപുലര്‍ ഫ്രണ്ട് കമ്പില്‍ ഏരിയാ സെക്രട്ടറി എ ഖമറുദ്ദീന്‍ ട്രോഫിയും വിതരണം ചെയ്തു.
റണ്ണേഴ്‌സ് അപ്പിനു അശ്‌റഫ് കമ്പില്‍ ട്രോഫി നല്‍കി. കീലത്ത് കടവില്‍ സിക്‌സസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. മൂസാന്‍, അശ്‌റഫ്, ബദറുദ്ദീന്‍ നേതൃത്വം നല്‍കി. പ്രതിനിധി സമ്മേളനം ഉദ്ഘാടനവും ഭാരവാഹി തിരഞ്ഞെടുപ്പും അഴീക്കോട് മണ്ഡലം പ്രസിഡന്റ് എ പി മുസ്തഫ നിര്‍വഹിച്ചു. ഭാരവാഹികള്‍: പി മുനീര്‍(പ്രസിഡന്റ്), ടി മുസമ്മില്‍(സെക്രട്ടറി), ഇ സുഹൈല്‍(വൈസ് പ്രസിഡന്റ്), റാസിഖ്(ജോയിന്റ് സെക്രട്ടറി), അഹ്്മദ്(ഖജാഞ്ചി).
നാറാത്ത്: എസ്ഡിപിഐ നാറാത്ത് ബ്രാഞ്ച് സമ്മേളനത്തിനു പ്രസിഡന്റ് പി പി അബ്്ദുല്‍ ഖാദര്‍ പതാകയുയര്‍ത്തി. ഇതോടനുബന്ധിച്ച് കുടുംബസംഗമം, മെഹന്തി ഫെസ്റ്റ്, മ്യൂസിക് ചെയര്‍, കുട്ടികളുടെ കലാ-കായിക മല്‍സരങ്ങള്‍ തുടങ്ങിയവ സംഘടിപ്പിച്ചു. വിജയികള്‍ക്ക് അഴീക്കോട് മണ്ഡലം പ്രസിഡന്റ് എ പി മുസ്തഫ ട്രോഫി സമ്മാനിച്ചു. നാറാത്ത് ബസാറില്‍ നടന്ന പൊതുയോഗത്തില്‍ ഫൈസല്‍ ഫായിസ് ഈരാറ്റുപേട്ട മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം പ്രസിഡന്റ് എ പി മുസ്തഫ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റിയംഗം പി പി അബ്്ദുല്‍ഖാദര്‍ അധ്യക്ഷത വഹിച്ചു. പുതിയ ബ്രാഞ്ച് പ്രസിഡന്റ് പി പി മുഹമ്മദ് റാഫി സംസാരിച്ചു. മടത്തിക്കൊവ്വല്‍ ബദരിയ്യ ഹിഫ്ഌല്‍ ഖുര്‍ആന്‍ കോളജില്‍ നിന്ന് ആദ്യമായി ഖുര്‍ആന്‍ മനപാഠമാക്കിയ മുഹമ്മദ് റാസിന്‍ ശിഹാബിന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രതിനിധി കെ കെ അബ്്ദുല്ല ഉപഹാരം നല്‍കി.
പ്രതിനിധി സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞുടെത്തു. പി പി മുഹമ്മദ് റാഫി(പ്രസിഡന്റ്), കെ എം ആബിദ്(വൈസ് പ്രസിഡന്റ്), കെ എന്‍ മുഹമ്മദ് കുഞ്ഞി(സെക്രട്ടറി), ടി കെ റിയാസ്(ജോയിന്റ് സെക്രട്ടറി), യു അര്‍ഷാദ്(ഖജാഞ്ചി). തിരഞ്ഞെടുപ്പിനു റിഷാദ് കാട്ടാമ്പള്ളി നേതൃത്വം നല്‍കി.


Next Story

RELATED STORIES

Share it