ബ്രസ്സല്‍സ് വിമാനത്താവളം ഇന്നു തുറക്കും

ബ്രസ്സല്‍സ്: ബോംബാക്രമണത്തെത്തുടര്‍ന്ന് ഒരാഴ്ചയിലധികമായി അടച്ചിട്ട ബ്രസ്സല്‍സ് വിമാനത്താവളം ഇന്നു തുറക്കും. ഇന്നുമുതല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഭാഗികമായി ആരംഭിക്കുമെന്ന് സിഇഒ അര്‍ണോഡ് ഫെയ്സ്റ്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏതന്‍സ്, റ്റിയൂരിന്‍, ഫാറോ എന്നിവിടങ്ങളിലേക്കുള്ള ബ്രസ്സല്‍സ് എയര്‍ലൈന്‍സ് വിമാനങ്ങളാണ് ആദ്യ ഘട്ടത്തില്‍ സര്‍വീസ് നടത്തുക. ഇന്നുച്ചയ്ക്കാണ് ഇതിലെ ആദ്യ വിമാനം ബ്രസ്സല്‍സില്‍ നിന്നു പറന്നുയരുകയെന്നും ഫെയ്സ്റ്റ് പറഞ്ഞു. കഴിഞ്ഞമാസം 22നായിരുന്നു ബെല്‍ജിയം തലസ്ഥാനമായ ബ്രസ്സല്‍സില്‍ ബോംബാക്രമണമുണ്ടായത്. ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it