ബ്രസീല്‍: വൈസ് പ്രസിഡന്റിനെതിരേ ഇംപീച്ച്‌മെന്റ് നടപടിയാരംഭിക്കാന്‍ ഉത്തരവ്

ബ്രസീലിയ: ബ്രസീലില്‍ വൈസ് പ്രസിഡന്റ് മിഷേല്‍ ടെമെര്‍ക്കെതിരേ ഇംപീച്ച്‌മെന്റ് നടപടികളാരംഭിക്കാന്‍ സുപ്രിംകോടതി ഉത്തരവ്. അഴിമതിയാരോപണങ്ങളെത്തുടര്‍ന്ന് സര്‍ക്കാര്‍ നിലം പൊത്തുമെന്ന അവസ്ഥയിലാണ് ഉത്തരവ്. ബജറ്റ് കണക്കുകളുമായി ബന്ധപ്പെട്ട് ടെമെറിന്റെ വിചാരണനടപടികള്‍ക്കായി സമിതി രൂപീകരിക്കാന്‍ അധോസഭയോട് കോടതി ആവശ്യപ്പെട്ടു. ദില്‍മ റൂസ്സൂഫിനെതിരേയുള്ള ആരോപണങ്ങള്‍ വിലയിരുത്താന്‍ ഇത്തരത്തിലൊരു സമിതി നേരത്തേ രൂപീകരിച്ചിട്ടുണ്ട്.
ജസ്റ്റിസ് മക്രോ ഓറേലിയോ മെല്ലോയാണ് വിധി പുറപ്പെടുവിച്ചത്. അതേസമയം, സര്‍ക്കാര്‍ രാജി വയ്ക്കണമെന്ന ആവശ്യം രാജ്യത്ത് ശക്തമായിക്കൊണ്ടിരിക്കുകയാണ്.
Next Story

RELATED STORIES

Share it