ബ്രസീല്‍; പ്രസിഡന്റ്സ്ഥാനം രാജിവയ്ക്കില്ല: റൂസഫ്

ബ്രസീലിയ: തനിക്കെതിരായ കുറ്റവിചാരണാ നടപടികള്‍ ജനാധിപത്യത്തിനെതിരായ അതിക്രമമാണെന്ന് ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫ്.
കഴിഞ്ഞദിവസം കോണ്‍ഗ്രസ് അംഗങ്ങള്‍ കുറ്റവിചാരണയ്ക്കനുകൂലമായി വോട്ട് ചെയ്ത നടപടിയില്‍ താന്‍ രോഷാകുലയാണെന്നും അവര്‍ വ്യക്തമാക്കി. വോട്ടെടുപ്പു ഫലത്തിന്റെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ല. കോണ്‍ഗ്രസ്സിന്റെ നടപടി അനീതിയാണ്. കുറ്റവിചാരണാ ശ്രമങ്ങള്‍ക്കെതിരായ തന്റെ പോരാട്ടം തുടരുമെന്നും റൂസഫ് പ്രതികരിച്ചു. ഞായറാഴ്ച നടന്ന വോട്ടെടുപ്പില്‍ ബ്രസീല്‍ കോണ്‍ഗ്രസ്സിന്റെ അധോസഭയിലെ 513 അംഗങ്ങളില്‍ 367 പേര്‍ കുറ്റവിചാരണയെ പിന്തുണച്ചിരുന്നു.
താന്‍ തെറ്റായി ഒന്നും ചെയ്തില്ലെന്നും തനിക്കെതിരേ ഗൂഢാലോചന നടക്കുകയാണെന്നുമുള്ള മുന്‍ വാദങ്ങള്‍ കഴിഞ്ഞ ദിവസവും റൂസഫ് ആവര്‍ത്തിച്ചു.
Next Story

RELATED STORIES

Share it