Flash News

സ്ട്രീറ്റ് ഡോഗ്‌സ് ബോള്‍ ഡോഗ്‌സായപ്പോള്‍

സ്ട്രീറ്റ് ഡോഗ്‌സ് ബോള്‍ ഡോഗ്‌സായപ്പോള്‍
X


സാവോപോളോ: ടെന്നീസ് ക്വാര്‍ട്ടില്‍ കളിക്കാരുടെ റാക്കറ്റില്‍ നിന്നും പുറത്തേക്കു പോവുന്ന പന്തുകള്‍ എടുക്കാന്‍ ബ്രസീലില്‍ ഇനി തെരുവ് നായ്ക്കളും. ബ്രസീല്‍ ഓപ്പണിലാണ് ആദ്യമായി  തെരുവ് നായ്ക്കളെ ഇതിനായി പരീക്ഷിച്ചത്. പരീക്ഷണം പാതി വിജയകരമായിരുന്നു. തെരുവില്‍ നിന്നെടുത്ത നാല് നായ്ക്കളെയാണ് പരിശീലനം നല്‍കി ക്വാര്‍ട്ടില്‍ എത്തിച്ചത്. ക്വാര്‍ട്ടില്‍ ഇവരുടെ പ്രകടനം മനുഷ്യരേക്കാള്‍ വേഗത്തിലും സൂക്ഷ്മതയിലുമാണെന്ന് സംഘാടകര്‍ പറയുന്നു.

കൂടുതല്‍ പരിശീലനം നല്‍കിയാല്‍ ഭാവിയില്‍ നായ്ക്കളെ സ്ഥിരമായി ഈ സ്ഥാനത്ത് ഉപയോഗിക്കാമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. കൂടൂതല്‍ നായ്ക്കളെ പരിശീലനം നല്‍കി മറ്റ് ടെന്നിസ് മല്‍സരങ്ങളിലും ഉപയോഗിക്കാനാണ് സംഘാടകരുടെ തീരുമാനം. ബോള്‍ ഡോഗ്‌സ് എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. ഇന്ത്യയെ പോലെ തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമായ സ്ഥലമാണ് ബ്രസീല്‍. ബ്രസീല്‍ ഓപ്പണില്‍ സ്‌പെയിനിന്റെ റോബര്‍ട്ടോ കാര്‍ബാല്‍സ്-പോര്‍ച്ചുഗ്രീസിന്റെ ഗാസ്‌റ്റോ ഏലിയാസ് എന്നിവരുടെ മല്‍സരത്തിലെ ബോള്‍ ഡോഗ്‌സിന്റെ പ്രകടനം കാണാം.

dog-5

dog-w

dog-1

_ball-dogs-3

dog-4

Next Story

RELATED STORIES

Share it