ബ്രസീല്‍: അഴിമതി ആരോപണം; സെനറ്റര്‍ക്കെതിരേ ദില്‍മ റൗസേഫ് നിയമ നടപടിക്ക്

ബ്രസീലിയ: തനിക്കെതിരേ അഴിമതി ആരോപണം ഉന്നയിച്ച സെനറ്റര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൗസേഫ്. ദേശീയ എണ്ണക്കമ്പനിയായ പെട്രോബ്രാസിലെ ക്രമക്കേടുകള്‍ റൗസേഫിന് അറിയാമെന്നും അന്വേഷണം തടസ്സപ്പെടുത്താന്‍ അവര്‍ ശ്രമിക്കുന്നുവെന്നുമായിരുന്നു സെനറ്റര്‍ ഡെല്‍സിഡിയോ ഡോ അമറാലിന്റെ ആരോപണം.
ആരോപണം റൗസേഫ് നിഷേധിച്ചു. അതേസയം, അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുത്താല്‍ അന്വേഷണ സംഘത്തെ മാറ്റുമെന്ന് നീതിന്യായ മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രസിഡന്റിനെതിരേ അഴിമതി ആരോപണം ഉന്നയിച്ച സെനറ്റര്‍ക്കെതിരേ റൗസേഫ് അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യുമെന്ന് അവരുടെ ഒാഫിസ് അറിയിച്ചു.
റൗസേഫിന്റെ വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവായ അമറാല്‍ കേസില്‍ അറസ്റ്റിലായ ശേഷം പ്രോസിക്യൂട്ടര്‍മാരുമായി ചേര്‍ന്ന് വിലപേശല്‍ നടത്തുകയാണെന്നാണ് അവരുടെ ആരോപണം. കേസില്‍ നിരവധി ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും അറസ്റ്റിലായിട്ടുണ്ട്.
Next Story

RELATED STORIES

Share it