Flash News

ബ്രസീല്‍ അര്‍ജന്റീന മത്സരം നാളേക്ക് മാറ്റി, ചിലി-കൊളംബിയ സമനിലയില്‍

സാന്റിയാഗോ : ലോകകപ്പ് യോഗ്യതാമത്സരങ്ങളില്‍ ലോകം ആകാംഷയോടെ കാത്തിരുന്ന ബ്രസീല്‍ അര്‍ജന്റീന മത്സരം മോശം കാലാവസ്ഥയെ തുടര്‍ന്ന് നാളത്തേക്ക്് മാറ്റി. ലാറ്റിനമേരിക്കന്‍ വിഭാഗത്തില്‍ ചിലിയെ കൊളംബിയ സമനിലയില്‍ തളച്ചു.
കളിതുടങ്ങി ഒരു മിനിറ്റിനുള്ളില്‍ ആഴ്‌സണല്‍ താരം അലക്‌സിസ് സാഞ്ചസ് കൊളംബിയയുടെ വലകുലുക്കി. കൊളംബിയക്ക്് തിരിച്ചടിക്കാന്‍ 68 ാം മിനിറ്റു വരെ പൊരുതേണ്ടി വന്നു.
ഉറുഗ്വയ്‌ക്കെതിരെ നടന്ന മല്‍സരം ഇക്വഡോര്‍ ഒന്നിനെതിരെ രണ്ട് ഗോളിന് നേടി.
നാളെ ബ്യൂണസ് ഐറിസിലാണ് ബ്രസീല്‍ അര്‍ജന്റീന മത്സരം നടക്കുക.
Next Story

RELATED STORIES

Share it