ബ്രസീലില്‍ ചെറുവിമാനം തകര്‍ന്ന് ഏഴ് മരണം

ബ്രസീലിയ: ബ്രസീലിലെ വടക്കന്‍ സാവോപോളോയില്‍ ചെറുവിമാനം തകര്‍ന്നു യാത്രക്കാര്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. ബ്രസീലിലെ ഖനന ഭീമനായ വെയ്‌ലിന്റെ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായ റോജര്‍ അഞ്ജല്ലിയും കുടുംബവും മരിച്ചവരില്‍ ഉള്‍പ്പെടും. പൈലറ്റും റോജറിന്റെ ഭാര്യയും രണ്ടുമക്കളുമടക്കം ഏഴു യാത്രക്കാരാണ് ചെറിയ വിമാനത്തില്‍ ഉണ്ടായിരുന്നത്.
വടക്കന്‍ സാവോപോളോ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനം സമീപത്തെ വീടിനുമേല്‍ പതിക്കുകയായിരുന്നു. ഒരാള്‍ക്ക് പരിക്കേറ്റു. അപകടകാരണം വ്യക്തമല്ല. കാലപ്പഴക്കവും മോശം കാലാവസ്ഥയും അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
Next Story

RELATED STORIES

Share it