Sports

ബ്രസീലിലേക്ക് ഇന്ത്യയില്‍ നിന്ന് റെക്കോഡ് സംഘം

ന്യൂഡല്‍ഹി: ആഗസ്ത് അഞ്ച് മുതല്‍ 21 വരെ ബ്രസീലിലെ റിയോ ഡി ജനയ്‌റോയില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സി ല്‍ ഇന്ത്യ അണിനിരത്തു ന്നത് റെക്കോഡ് മല്‍സരാര്‍ഥികളെ. 90 താരങ്ങളാണ് ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനൊരുങ്ങുന്നത്. ലോക്‌സഭയില്‍ കേന്ദ്ര മന്ത്രി കിരണ്‍ റിജുവാണ് ഇക്കാര്യം അറിയിച്ചത്.
ഇതിനു മുമ്പ് 81 മല്‍സരാര്‍ഥികളെ പങ്കെടുപ്പിച്ചതാണ് ഒളിംപിക്‌സിലെ ഇന്ത്യയുടെ ഏറ്റവും വലിയ അംഗബലം. 90 അത്‌ലറ്റുകളാണ് റിയോ ഒളിംപിക്‌സിന് ഇന്ത്യയി ല്‍ നിന്ന് യോഗ്യത നേടിയത്. ഇന്ത്യയുടെ എക്കാലത്തെയും വലിയ സംഘമാണിത്- റിജു അറിയിച്ചു.
58 താരങ്ങള്‍ വ്യക്തിഗത ഇനങ്ങളിലും 32 താരങ്ങള്‍ പുരുഷ, വനിത ഹോക്കി ടീമുകളിലായും മല്‍സരിക്കും. ഇന്ത്യയിലും വിദേശത്തും പരിശീലനം നടത്തുന്നത് ഉള്‍പ്പെടെയുള്ള പ്രത്യേക സഹായങ്ങള്‍ കായിക മന്ത്രാലയം താരങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it