ബ്രസീലിലെ വനനശീകരണം ആശങ്കാജനകം

റിയോ ഡി ജനയ്‌റോ: ബ്രസീലില്‍ ഓരോ നിമിഷവും രണ്ടു ഫുട്‌ബോള്‍ മൈതാനങ്ങളുടെ വിസ്തൃതിയില്‍ വനങ്ങള്‍ നശിപ്പിക്കപ്പെടുന്നതായി മുന്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്‍. അനധികൃത മരംവെട്ടു തടയുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെങ്കിലും രാജ്യത്തെ വനനശീകരണത്തോത് ആശങ്കാജനകമായി വര്‍ധിക്കുകയാണെന്നും മുന്‍ വനം വകുപ്പ് ഉദ്യോഗസ്ഥനായ ടാസ്സോ അസെവെദോ പറഞ്ഞു. 2004 മുതല്‍ 10 വരെയുള്ള കാലയളവില്‍ രാജ്യത്തെ വനനശീകരണ നിരക്കില്‍ കുറവുവന്നിരുന്നു. എന്നാല്‍, കഴിഞ്ഞ അഞ്ചു വര്‍ഷത്തിലധികമായി സ്ഥിതി വ്യത്യസ്തമാണ്. ആമസോണ്‍ കാടുകളിലെ 5000 ചതുരശ്ര കിലോമീറ്റര്‍ വീതം പ്രതിവര്‍ഷം നശിക്കുന്നതായും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it