Flash News

ബ്രസീലിന് വിജയത്തുടക്കം



കൊച്ചി: ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പില്‍ ബ്രസീലിന്റെ പടയോട്ടം തുടങ്ങി. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ സ്‌പെയിനിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് മഞ്ഞപ്പട പൂട്ടിക്കെട്ടിയത്. വെസ്‌ലിയുടെ സെല്‍ഫ് ഗോളിലൂടെയായിരുന്നു സ്‌പെയിന്‍ അക്കൗണ്ട് തുറന്നത്. ബ്രസീലിനു വേണ്ടി 25ാം മിനിറ്റില്‍ ലിന്‍കോണ്‍ സമനില ഗോള്‍ നേടി. ഒന്നാം പകുതിയുടെ അധികസമയത്ത് പൗലീഞ്ഞോ ബ്രസീലിന്റെ ലീഡ് ഉയര്‍ത്തി. പിന്നീടുള്ള സമയങ്ങളില്‍ ബ്രസീലിന്റെ ഉരുക്കുകോട്ടയെ വീഴ്ത്താന്‍ സ്‌പെയിനിനു കഴിയാതെവന്നതോടെ 2-1ന്റെ ജയം ബ്രസീലിനൊപ്പം നില്‍ക്കുകയായിരുന്നു.
Next Story

RELATED STORIES

Share it