Sports

ബ്രസീലിന്റെ നീന്തല്‍ പരിശീലകന് റിയോ ഒളിംപിക്‌സില്‍ വിലക്ക്

റിയോ ഡി ജനയ്‌റോ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ആസ്‌ത്രേലിയക്കാരനായ ബ്രസീലിന്റെ നീന്തല്‍ പരിശീലകന്‍ സ്‌കോട്ട് വോള്‍കര്‍സിനെ റിയോ ഒളിംപിക്‌സില്‍ നിന്നും വിലക്കി.
1980ല്‍, പതിനാറു വയസ്സിനു താഴെയുള്ള മൂന്ന് പെണ്‍കുട്ടികളോട് മോശമായി പെരുമാറിയെന്നതാണ് അദ്ദേഹത്തിനെതിരായ ആരോപണം. 2002ല്‍ ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ വോള്‍കര്‍സിനെ നിരപരാധിയെന്നു വിധിച്ചിരുന്നു. താന്‍ നിരപരാധിയാണെന്ന നിലപാടി ല്‍ വോള്‍കര്‍സ് ഉറച്ചുനില്‍ക്കുകയും ചെയ്തിരുന്നു.
അതേസമയം, കേസ് അന്വേഷിച്ച സര്‍ക്കാര്‍ അഭിഭാഷകരുടെ കണ്ടെത്തലില്‍ നിരവധി പോരായ്മകളും വീഴ്ചയും സംഭവിച്ചതായി കഴിഞ്ഞ വര്‍ഷം റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
വോള്‍കറെ ഒഴിവാക്കണമെന്ന് ആസ്‌ത്രേലിയന്‍ ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് ജോണ്‍ കോട്ട്‌സ് ബ്രസീലിയന്‍ ഒളിംപിക് പ്രസിഡന്റും റിയോ ഒളിംപിക്‌സ് മേധാവിയുമായ കാര്‍ലോസ് ആര്‍തര്‍ നുസ്മാന് കത്ത് നല്‍കിയിരുന്നു. ഇത് ബ്രസീല്‍ ഒളിംപിക് കമ്മിറ്റി അംഗീകരിക്കുകയും ചെയ്തു.
ഒളിംപിക്‌സ് ടിക്കറ്റുകള്‍ വില്‍പനയ്ക്ക്
റിയോ ഡി ജനയ്‌റോ: റിയോ ഒളിംപിക്‌സിനുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ഗ്ലാമര്‍ ഇനമായ അത്‌ലറ്റിക്‌സ്, നീന്തല്‍, ബാസ്‌കറ്റ്‌ബോള്‍ എന്നിവയുടെ ടിക്കറ്റുകളാണ് ഇപ്പോള്‍ വില്‍പ്പനയ്ക്കുള്ളത്. റിയോ ഒളിംപിക്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ടിക്കറ്റുകള്‍ ലഭിക്കുക.
നീന്തല്‍ മല്‍സരങ്ങളുടെ ടിക്കറ്റുകള്‍ക്കാണ് കൂടിയ വില. 46 ഡോളറാണ് (3000 ഇന്ത്യന്‍ രൂപ) ടിക്കറ്റ് വില.
Next Story

RELATED STORIES

Share it