ബ്രസീലിനെ ഉറുഗ്വേ പിടിച്ചുകെട്ടി

റെസിഫെ: ലോകകപ്പ് ഫുട്‌ബോൡന്റെ ലാറ്റിനമേരിക്കന്‍ മേഖല യോഗ്യതാറൗണ്ടില്‍ മുന്‍ ചാംപ്യന്മാരായ ബ്രസീലും ഉറുഗ്വേയും തമ്മിലുള്ള പോരാട്ടം സമനിലയില്‍ പിരിഞ്ഞു. ബ്രസീലിലെ റെസിഫെയില്‍ നടന്ന കളിയില്‍ ഇരുടീമും രണ്ടു ഗോള്‍ വീതം നേടി പോയിന്റ് പങ്കുവയ്ക്കുകയായിരുന്നു.വിലക്ക് കഴിഞ്ഞ് മടങ്ങിയെത്തിയ ഉറുഗ്വേ സൂപ്പര്‍ താരം ലൂയിസ് സുവാറസ് ഗോള്‍നേട്ടത്തോടെ തിരിച്ചുവരവ് ആഘോഷിച്ചു. 2014ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പ് മല്‍സരത്തിനിടെ ഇറ്റാലിയന്‍ താരം ജോര്‍ജിയോ ചിയേലിനിയെ കടിച്ചതിനാണ് സുവാറസിന് ഒമ്പതു കളികളി ല്‍ വിലക്ക് നേരിടേണ്ടിവന്നത്. സ്വന്തം കാണികള്‍ക്കു മുന്നി ല്‍ രണ്ടു ഗോളുകള്‍ക്കു ലീഡ് ചെയ്ത ശേഷമാണ് ബ്രസീലിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. സ്വപ്‌നതുല്യമായിരുന്നു ബ്രസീലിന്റെ തുടക്കം. 40ാം സെക്കന്റില്‍ത്തന്നെ ഡഗ്ലസ് കോസ്റ്റ ബ്രസീലിന്റെ അക്കൗണ്ട് തുറന്നു. വലതുവിങില്‍ നിന്നുള്ള വില്ല്യന്റെ ക്രോസ് കോസ്റ്റ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.26ാം മിനിറ്റില്‍ ബ്രസീലിന്റെ ആധിത്യമുറപ്പിച്ച് റെനറ്റോ അഗസ്‌റ്റോ ലീഡുയര്‍ത്തി. സൂപ്പര്‍ താരം നെയ്മറാണ് ഗോളിനു വഴിയൊരുക്കിയത്. നെയ്മര്‍ ഡി ഫന്ററെ കബളിപ്പിച്ച് ബോക്‌സിനുള്ളിലേക്ക് നല്‍കിയ  മനോഹരമായ ത്രൂബോള്‍ മുന്നോട്ട് കയറിവന്ന  ഗോളിയെ വെട്ടിയൊഴിഞ്ഞ് അഗസ്‌റ്റോ ഒഴിഞ്ഞ വലയിലേക്ക് പായിക്കുകയായിരുന്നു. ആദ്യ 20 മിനിറ്റിനുള്ളില്‍ കാര്യമായ ഗോള്‍നീക്കങ്ങളൊന്നും ഉറുഗ്വേയുടെ ഭാഗത്തു നിന്നുണ്ടായില്ല. 31ാം മിനിറ്റില്‍ പിഎസ്ജി സ്റ്റാര്‍ എഡിന്‍സന്‍ കവാനിയിലൂടെ ഉറുഗ്വേ ആദ്യ ഗോള്‍ മടക്കി. ഹെഡ്ഡറിലൂടെയാണ് സുവാറസ് ലക്ഷ്യം കണ്ടത്.രണ്ടാംപകുതിയില്‍ നിരന്തരം നീക്കങ്ങള്‍ നടത്തി ഉറുഗ്വേ മഞ്ഞപ്പടയെ സമ്മര്‍ദ്ദത്തിലാക്കി. 48ാം മിനിറ്റില്‍ സുവാറസിലൂടെ ഉറുഗ്വേ സമനില ഗോള്‍ കണ്ടെത്തി. വലതുമൂലയില്‍ നിന്ന് പെരേര നല്‍കിയ ത്രൂബോളുമായി ബോക്‌സിനുള്ളില്‍ പറന്നെത്തിയ സുവാറസ് ബ്രസീ ല്‍ ഡിഫന്റര്‍ ഡേവിഡ് ലൂയിസിനെയും ഗോളിയെയും നിസ്സഹായരാക്കി നിറയൊഴിക്കുകയായിരുന്നു. 10 പോയിന്റോടെ ഉറുഗ്വേ ലാറ്റിനമേരിക്കന്‍ യോഗ്യതാറൗണ്ടില്‍ രണ്ടാമതാണ്. ബ്രസീലാണ് മൂന്നാംസ്ഥാനത്ത്.
Next Story

RELATED STORIES

Share it