Flash News

ബ്രസല്‍സില്‍ വീണ്ടും ആക്രമണം : റെയില്‍വേ സ്‌റ്റേഷനില്‍ സ്‌ഫോടനം; അക്രമിയെ വധിച്ചു



ബ്രസല്‍സ്: ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലെ റെയില്‍വേ സ്‌റ്റേഷനില്‍ സ്‌ഫോടനം. മൊറോക്കന്‍ വംശജനായ അക്രമിയെ പോലിസ് വെടിവച്ചു കൊന്നു. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചതിനാല്‍ സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. മോളന്‍ബീക്കില്‍നിന്നുള്ള 33കാരനായ അക്രമിയുടെ കൈവശം ബോംബും സ്‌ഫോടനത്തിനുള്ള മറ്റു സാമഗ്രികളും ഉണ്ടായിരുന്നതായി പോലിസ് അവകാശപ്പെട്ടു. ഇയാളെ പോലിസിന് അറിയാമായിരുന്നുവെന്നും തീവ്രവാദബന്ധം ഉണ്ടായിരുന്നില്ലെന്നും റിപോര്‍ട്ടുകളുണ്ട്. സ്‌ഫോടനത്തിനു പിന്നാലെ ബ്രസല്‍സിലെ പ്രധാന ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ചരിത്രപ്രാധാന്യമുള്ള ബ്രസല്‍സ് നഗരം വിനോദസഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രം കൂടിയാണ്. സംഭവം ഭീകരാക്രമണമാണെന്ന് പോലിസ് അറിയിച്ചെങ്കിലും അക്രമിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സ്‌റ്റേഷനിലെ യാത്രക്കാരുടെ ഭാഗത്ത് ചെറിയ സ്‌ഫോടനമാണ് ഉണ്ടായയത്. കഴിഞ്ഞ വര്‍ഷം ബ്രസല്‍സിലുണ്ടായ ഐഎസ്് സ്‌ഫോടനത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2015 നവംബറില്‍ ബ്രസല്‍സ് വിമാനത്താവളത്തിലും 2016 മാര്‍ച്ചിലുണ്ടായ ആക്രമണങ്ങളിലും 130 പേരാണ് കൊല്ലപ്പെട്ടത്.
Next Story

RELATED STORIES

Share it