ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഹസനുല്‍ ബന്നയുടെ മകന്‍ അന്തരിച്ചു

കെയ്‌റോ: മുസ്‌ലിം ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഹസനുല്‍ ബന്നയുടെ മകന്‍ അഹ്മദ് സൈഫുല്‍ ഇസ്‌ലാം ഹസനുല്‍ ബന്ന (82) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു വെള്ളിയാഴ്ചയായിരുന്നു അന്ത്യം.
ബ്രദര്‍ഹുഡ് ഉപാധ്യക്ഷന്‍ ഖൈറാത് ശാത്വിറിന്റെ മകള്‍ ആയിശയാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. 1934 നവംബര്‍ 22ന് ജനിച്ച സൈഫുല്‍ ഇസ്‌ലാം നിയമ ബിരുദധാരിയാണ്. അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ട അദ്ദേഹം 1992ല്‍ ഈജിപ്തിലെ അഭിഭാഷക യൂനിയന്റെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1946 മുതല്‍ ബ്രദര്‍ഹുഡില്‍ സജീവമായിരുന്നു. 1965ല്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു വര്‍ഷം വീട്ടില്‍ തന്നെ കഴിയണമെന്ന ഉപാധിയോടെ മോചിപ്പിക്കപ്പെട്ടു.
Next Story

RELATED STORIES

Share it