ബ്രദര്‍ഹുഡ് അംഗങ്ങള്‍ക്കെതിരേയുള്ള ശിക്ഷ റദ്ദാക്കി

കെയ്‌റോ: റാബിഅ കേസില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് അംഗങ്ങള്‍ക്കെതിരേയുള്ള വധശിക്ഷകളും തടവുശിക്ഷകളും റദ്ദാക്കി പുനര്‍വിചാരണയ്ക്കു ഈജിപ്തിലെ പരമോന്നത അപ്പീല്‍ കോടതി ഉത്തരവിട്ടു. ഈ കേസില്‍ ബ്രദര്‍ഹുഡ് അധ്യക്ഷന്‍ മുഹമ്മദ് ബദീഅ് അടക്കമുള്ളവര്‍ക്കെതിരേയുള്ള ശിക്ഷയാണ് റദ്ദാക്കിയത്. ഏപ്രിലില്‍ കെയ്‌റോ ക്രിമിനല്‍ കോടതി മുഹമ്മദ് ബദീഅ് അടക്കമുള്ള 14 പേര്‍ക്കു വധശിക്ഷയും 37 പേര്‍ക്ക് ജീവപര്യന്തവും വിധിച്ചിരുന്നു. രാഷ്ട്രത്തിനെതിരേ പ്രവര്‍ത്തിച്ചുവെന്ന ആരോപണം ചുമത്തിയായിരുന്നു കേസ്. 2013ല്‍ പ്രതിരോധമന്ത്രിയായിരുന്ന ജനറല്‍ അല്‍ സിസിയുടെ നേതൃത്വത്തില്‍ നടന്ന സൈനിക അട്ടിമറിക്കെതിരേ റാബിഅ അദവിയ്യ ചത്വരത്തില്‍ ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പരിപാടിയാണ് രാഷ്ട്രത്തിനെതിരേയുള്ള പ്രവര്‍ത്തനമായി ആരോപിക്കപ്പെട്ടത്.ഈജിപ്തിലെ പരമോന്നത കോടതിയായ ഇതേ അപ്പീല്‍ കോടതി കഴിഞ്ഞ ദിവസം അട്ടിമറിയെ എതിര്‍ക്കുന്നവരുടെ പ്രതീകങ്ങളായി മാറിയ നേതാക്കള്‍ക്കെതിരേയുള്ള 15 വര്‍ഷം കഠിന തടവ് ശിക്ഷ ശരിവച്ചിരുന്നു.
Next Story

RELATED STORIES

Share it