ബ്രദര്‍ഹുഡിനെതിരേ നടപടിയെടുക്കാന്‍ യുഎഇ ബ്രിട്ടനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി

ലണ്ടന്‍: മുസ്‌ലിം ബ്രദര്‍ഹുഡിനെതിരേ ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ കോടിക്കണക്കിനു പൗണ്ടിന്റെ ആയുധ വ്യാപാരവും രാജ്യത്തെ നിക്ഷേപവും രഹസ്യാന്വേഷണ സഹകരണവും അവസാനിപ്പിക്കുമെന്ന് യുഎഇ ഭീഷണിപ്പെടുത്തിയതായി ഗാര്‍ഡിയന്‍ പത്രത്തിന്റെ വെളിപ്പെടുത്തല്‍. മുസ്‌ലിം ബ്രദര്‍ഹുഡിനെ കുറിച്ച് 2012 ജൂണില്‍ അബൂദബി കിരീടാവകാശി പ്രധാനമന്ത്രിക്ക് നല്‍കിയ കത്തിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് കാണാനായെന്നും ഗാര്‍ഡിയന്‍ റിപോര്‍ട്ട് സൂചിപ്പിക്കുന്നു.
ബ്രദര്‍ഹുഡ് പ്രവര്‍ത്തകനായ മുഹമ്മദ് മുര്‍സി ഈജിപ്തിന്റെ പ്രസിഡന്റായിരിക്കുന്ന സമയത്താണത്. അതിന് പകരമായി കോടിക്കണക്കിന് പൗണ്ടിന്റെ ആയുധ വ്യാപാരമാണ് കിരീടാവകാശി വാഗ്ദാനം ചെയ്തത്. ലണ്ടനാണ് ബ്രദര്‍ഹുഡിന്റെ ആസ്ഥാനമെന്ന് ബ്രിട്ടന്റെ അറബ് ലോകത്തെ സഖ്യകക്ഷികളായ ഈജിപ്തും സൗദി അറേബ്യയും യുഎഇയും പരാതി ഉന്നയിച്ചിരുന്നു.
Next Story

RELATED STORIES

Share it