Others

ബ്രദര്‍ഹുഡിനെതിരായ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ബ്രിട്ടിഷ് പഠനങ്ങള്‍

ബ്രദര്‍ഹുഡിനെതിരായ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ബ്രിട്ടിഷ് പഠനങ്ങള്‍
X
muslim brotherhood



ലണ്ടന്‍: ഈജിപ്തിലെ അല്‍സീസി ഭരണകൂടം മുസ്‌ലിം ബ്രദര്‍ഹുഡിനെതിരേ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നു ബ്രിട്ടിഷ് പഠനങ്ങള്‍. കൊര്‍ദോവ ഫൗണ്ടേഷന്റെ അഭ്യര്‍ഥനപ്രകാരം അന്താരാഷ്ട്ര നിയമ ഉപദേശക സംഘമായ ടി.എം.സി. അഡൈ്വസറി ഗ്രൂപ്പ് രണ്ടു വര്‍ഷത്തോളം പഠനം നടത്തി സമര്‍പ്പിച്ച റിപോര്‍ട്ടുകള്‍ ഭരണകൂട ആരോപണങ്ങള്‍ തള്ളിക്കളയുന്നു.
മുസ്‌ലിം ബ്രദര്‍ഹുഡും അക്രമമെന്ന നുണയും, ജനാധിപത്യത്തിന്റെ മോഷണം എന്നീ തലക്കെട്ടുകളിലാണ് റിപോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചത്. അക്രമങ്ങളുമായി ബ്രദര്‍ഹുഡിന്റെ ബന്ധങ്ങളെക്കുറിച്ച് ഒന്നാം റിപോര്‍ട്ട് പ്രതിപാദിക്കുമ്പോള്‍ അട്ടിമറിക്കുശേഷം സൈനിക ഭരണകൂടം സ്വീകരിച്ച നടപടികളാണ് രണ്ടാം റിപോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്.
മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ചരിത്രവും വളര്‍ച്ചയും രാഷ്ട്രീയ കാഴ്ചപ്പാടും വിശകലന വിധേയമാക്കിയതായി റിപോര്‍ട്ട് തയ്യാറാക്കിയവരില്‍ ഒരാളായ ബ്രിട്ടിഷ് അഭിഭാഷകന്‍ കാള്‍ ബക്ക്‌ലി പറഞ്ഞു.
രാഷ്ട്രീയ ഇസ്‌ലാമിനെ ഭയക്കേണ്ടതില്ലെന്നും അതു ജനാധിപത്യത്തിനു ഭീഷണിയല്ലെന്നും അധികാരത്തിലെത്താനുള്ള മാര്‍ഗമായി ജനാധിപത്യത്തെയാണ് അതു കാണുന്നതെന്നുമുള്ള വിലയിരുത്തലുമായാണ് റിപോര്‍ട്ട് അവസാനിക്കുന്നതെന്നു ലണ്ടനില്‍ വാര്‍ത്താസമ്മേളനത്തില്‍ ബക്ക്‌ലി പറഞ്ഞു. അക്രമങ്ങളെ ബ്രദര്‍ഹുഡുമായി ബന്ധപ്പെടുത്തുന്ന വ്യാജ ആരോപണങ്ങളുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്നതാണ് ഒന്നാമത്തെ റിപോര്‍ട്ട്. പ്രതിയോഗികളെ 'ഭീകരരായി' ചിത്രീകരിക്കുകയെന്നതാണ് ഭരണകൂടം ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. ഹുസ്‌നി മുബാറക്കിന്റെ സ്വേച്ഛാധിപത്യത്തില്‍ നിന്ന് എങ്ങനെയാണ് ഈജിപ്ത് ജനാധിപത്യത്തിലേക്കു മാറിയതെന്നും പിന്നീട് അതെങ്ങനെയാണ് നഷ്ടമായതെന്നും വിവരിക്കുന്നതാണ് രണ്ടാമത്തെ റിപോര്‍ട്ട്.
Next Story

RELATED STORIES

Share it