kannur local

ബ്രണ്ണന്‍ കോളജ് വിവാദ മാഗസിന്‍ കേസ്; പ്രതികളുടെ ജാമ്യഹരജി മൂന്നിലേക്കു മാറ്റി



തലശ്ശേരി: ഗവ. ബ്രണ്ണന്‍ കോളജ് മാഗസിനില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിലൂടെ ദേശീയ പതാകയെയും ദേശീയ ഗാനത്തെയും അപമാനിച്ചുവെന്ന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കോളജ് സ്റ്റാഫ് എഡിറ്റര്‍ ഇന്‍ ചീഫ് കെ വി സുധാകരന്‍ ഉള്‍പ്പെടെ 13 പേരും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിക്കുന്നത് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ജൂലൈ മൂന്നിലേക്ക് മാറ്റി ഗവ. ബ്രണ്ണന്‍ കോളജിലെ അധ്യാപകനും വിദ്യാര്‍ഥികളും ഉ ള്‍പ്പെടെ 13 പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. ഇതി ല്‍ സ്റ്റാഫ് എഡിറ്റര്‍ കെ വി സുധാകരന്‍, സ്റ്റുഡന്റ് എഡിറ്റര്‍ അതുല്‍ രാജ്, സഹീര്‍ ഖാലില്‍, കെ അമല്‍, ഇ കെ അനുരാഗ്, അതുല്‍ ജോണ്‍സ്, വിപിന്‍, സിറില്‍ സബിയാന്‍, അനുശ്രീ, എ ന്‍ വി അഹല്യ, കെ വി സിനാന്‍, സനന്ത്കുമാര്‍, അക്ഷയ് എന്നിവരാണ് മുന്‍കൂര്‍ജാമ്യ ഹരജി നല്‍കിയത്. എബിവിപി ജില്ലാ കണ്‍വീനര്‍ പ്രേംസായിയുടെ പരാതിയിലാണ് കേസെടുത്തിരുന്നത്. പരാതിയില്‍ പറയുന്നതുപോലെ മാഗസിനില്‍ ദേശീയ പതാകയെയോ ദേശീയ ഗാനത്തെയോ അപമാനിക്കുന്നില്ലെന്ന് ഹരജിയില്‍ പറയുന്നുണ്ട്. രണ്ടു സംഭവങ്ങളെയാണ്കാര്‍ട്ടൂണിലൂടെ അവതരിപ്പിച്ചത്. സിനിമ തിയേറ്ററില്‍ ദേശീയ ഗാനം ആലപിക്കുമ്പാള്‍ തെരുവില്‍ സ്ത്രീ പീഡിപ്പിക്കപ്പെടുന്നതായാണ് ചിത്രീകരിച്ചിട്ടുള്ളത്. രണ്ടുസംഭവങ്ങളിലെയും വൈരുധ്യം കാണിക്കുകയാണ് ചെയ്യുന്നത്. ഇത് ദുര്‍വ്യാഖ്യാനം ചെയ്ത് രാഷ്ട്രിയ താല്‍പര്യം മുന്‍നിര്‍ത്തിയാണ് പരാതി നല്‍കിയതെന്നും മുന്‍കൂര്‍ജാമ്യ  ഹരജിയില്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it