Cricket

ബ്രണ്ടന്‍ മക്കുലം ക്രീസിനോട് വിടപറയുന്നു

ബ്രണ്ടന്‍ മക്കുലം ക്രീസിനോട് വിടപറയുന്നു
X


WELLINGTON, NEW ZEALAND - MARCH 21: Brendon McCullum of New Zealand looks on after the 2015 ICC Cricket World Cup match between New Zealand and the West Indies at Wellington Regional Stadium on March 21, 2015 in Wellington, New Zealand. (Photo by Anthony Au-Yeung-IDI/IDI via Getty Images)

വില്ലിങ്ടണ്‍:ന്യൂസിലന്റിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനും ക്യാപ്റ്റനുമായ ബ്രണ്ടന്‍ മക്കുലം അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുന്നു. ഫെബ്രുവരിയില്‍ ആസ്‌ത്രേലിയക്കെതിരേ നടക്കുന്ന ടെസ്റ്റ് മല്‍സരത്തിന് ശേഷമായിരിക്കും താന്‍ വിരമിക്കുകയെന്ന് മക്കുലം ഇന്ന് അറിയിച്ചു. 99 ടെസ്റ്റില്‍ നിന്നായി 6,273 റണ്‍സ് മക്കുലത്തിന്റെ അക്കൗണ്ടിലുണ്ട്. കിവീസിനു വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ് മക്കുലം.

ക്രിക്കറ്റിനെ ഞാന്‍ വളരെയധികം സ്‌നേഹിക്കുന്നു. എല്ലാ നല്ലകാര്യങ്ങള്‍ക്കും നല്ല അവസാനം ആവശ്യമാണ്-മക്കുലം പറഞ്ഞു. 2004ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് മക്കുലത്തിന്റെ അരങ്ങേറ്റം. 2014ല്‍ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി(302) നേടിയിരുന്നു.ന്യൂസിലന്റിനു വേണ്ടി ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ആദ്യ താരമാണ് മക്കുലം.  കാനെ വില്ല്യംസ് ആണ് കിവീസിനെ എനി നയിക്കുക.

MCCULLAM
Next Story

RELATED STORIES

Share it