World

ബ്രക്‌സിറ്റ്: മാര്‍ഗനിര്‍ദേശങ്ങള്‍ ഇയു അംഗീകരിച്ചു

ബ്രസ്സല്‍സ്: ബ്രക്‌സിറ്റുമായി ബന്ധപ്പെട്ട അടുത്തഘട്ട ചര്‍ച്ചകള്‍ക്കുള്ള നിര്‍ദേശങ്ങള്‍ യുറോപ്യന്‍ യൂനിയന്‍(ഇയു) നേതാക്കള്‍ അംഗീകരിച്ചു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ നിന്നു പുറത്തുപോവുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ത്വരിതഗതിയിലാക്കണമെന്ന് പ്രധാനമന്ത്രി തെരേസ മേയ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്  ഇയു നേതാക്കളുടെ നടപടി.
27 യൂറോപ്യന്‍ നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്്. ബ്രിട്ടനുമായുള്ള ഭാവിബന്ധം സംബന്ധിച്ച ചര്‍ച്ചകള്‍ക്കു മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിച്ച യോഗത്തില്‍, 21 മാസത്തെ പരിവര്‍ത്തന കാലാവധിയും നിശ്ചയിച്ചു. ബ്രക്‌സിറ്റ് നടപടി—കളുമായി ബന്ധപ്പെട്ട് അടുത്തഘട്ട ചര്‍ച്ചയിലേക്ക് കടക്കാന്‍ ഇയു നേതാക്കള്‍ തീരുമാനിച്ചതായും ഇയുവിന്റെ ഏക വിപണി അടക്കമുള്ള നയങ്ങളെ മാനിച്ച് ബ്രിട്ടനുമായുള്ള ഭാവി ബന്ധങ്ങളെക്കുറിച്ച്  ധാരണയിലെത്തുമെന്നും ബ്രിക്‌സിറ്റ് മധ്യസ്ഥന്‍ മൈക്കല്‍ ബാര്‍നിയര്‍ അറിയിച്ചു. 2019 മാര്‍ച്ച് മാസത്തോടെ ഇയുവില്‍ നിന്നു പുറത്തു പോവുമെന്നായിരുന്നു ബ്രിട്ടന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നത്. ബ്രക്‌സിറ്റ് പരിവര്‍ത്തന കാലാവധി 21 മാസമായി നിശ്ചയിച്ച ഇയു തീരുമാനത്തെ തെരേസ മേയ് സ്വാഗതം ചെയ്തു.
Next Story

RELATED STORIES

Share it