Flash News

ബ്രക്‌സിറ്റ് : തെരേസാ മെയ് സമയപരിധി നിശ്ചയിച്ചു



ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ നിന്ന് 2019 മാര്‍ച്ച് 29ന് സ്വതന്ത്രമാവുമെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മെയ്. യൂറോപ്യന്‍ യൂനിയന്‍ അംഗത്വം അവസാനിപ്പിക്കുന്നതോടെ 46 വര്‍ഷം നീണ്ടുനിന്ന വാണിജ്യ-വ്യാപാര ബന്ധങ്ങള്‍ക്ക് തിരശ്ശീല വീഴും. നേരത്തേ യൂറോപ്യന്‍ യൂനിയന്‍ രാഷ്ട്രങ്ങളുടെ ആശങ്കകള്‍ പരിഹരിച്ചു ബ്രക്‌സിറ്റ് നടപടികളുമായി മുന്നോട്ടുപോവുമെന്നു തെരേസാ മെയ് അറിയിച്ചിരുന്നു.യൂനിയനില്‍ നിന്നു പിന്‍വാങ്ങുന്നത് സംബന്ധിച്ച ബില്ല് അടുത്തയാഴ്ച പാര്‍ലമെന്റംഗങ്ങള്‍ പരിശോധിക്കും. അതേസമയം, ബ്രക്‌സിറ്റ് നടപടികള്‍ അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരേ തെരേസാ മെയ് താക്കീത് നല്‍കിയിട്ടുണ്ട്. എന്നാല്‍, ബ്രിട്ടനെ യൂറോപ്യന്‍ യൂനിയനില്‍ നിലനിര്‍ത്താനുള്ള അവസാനവട്ട ചര്‍ച്ച ഈ വ്യാഴാഴ്ച ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it